ETV Bharat / bharat

മദ്രസകളിലെ പരീക്ഷകൾക്ക് മുൻഗണന, പ്രവര്‍ത്തനം സംബന്ധിച്ച അന്വേഷണം മാറ്റിവയ്ക്കണം: യുപി മദ്രസ ബോർഡ്

Postpone inquiry into functioning of madrasas: മദ്രസയിൽ പരീക്ഷാ ഒരുക്കങ്ങൾ നടക്കുന്നുണ്ടെന്നും അതിനാൽ അന്വേഷണം മാറ്റിവെക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്നും യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഇഫ്‌തിഖർ അഹമ്മദ് ജാവേദ്.

UP madrasa board  Postpone inquiry into functioning of madrasas  Exam preparation going on  യുപി മദ്രസ ബോർഡ്  functioning of madrasas  madrasas  മദ്രസ  യുപി മദ്രസ വിദ്യാഭ്യാസ ബോർഡ്  UP Madrasa Education Board  Iftikhar Ahmad Javed  പരീക്ഷകൾക്ക് മുൻഗണന  അന്വേഷണം മാറ്റിവയ്ക്കണം
functioning of madrasas
author img

By ETV Bharat Kerala Team

Published : Dec 5, 2023, 9:46 PM IST

ലഖ്‌നൗ: സംസ്ഥാന ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന മദ്രസകളിൽ അടിസ്ഥാന സൗകര്യങ്ങളുടേയും യോഗ്യതയുള്ള അധ്യാപകരുടേയും ലഭ്യതയെക്കുറിച്ച് അന്വേഷണം നടത്താന്‍ ഉത്തർപ്രദേശ് സർക്കാര്‍. പരീക്ഷാ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്, (Exam preparation going on) നടപടി മാറ്റിവയ്‌ക്കണമെന്നും യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് (UP Madrasa Education Board) ചെയർമാൻ ഇഫ്‌തിഖർ അഹമ്മദ് ജാവേദ് (Iftikhar Ahmad Javed) ആവശ്യപ്പെട്ടു.

വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കാൻ പരീക്ഷകൾക്ക് മുൻഗണന നൽകണമെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി ധർമ്മപാൽ സിംഗിന് (Dharmpal Singh) എഴുതിയ കത്തിൽ ജാവേദ് പറഞ്ഞു (Postpone inquiry into functioning of madrasas). പരീക്ഷാ തയ്യാറെടുപ്പുകൾ നടക്കുന്നതിനാൽ, അന്വേഷണം മാറ്റിവയ്ക്കണമെന്നും വിദ്യാർത്ഥികളുടെ ഭാവി സുരക്ഷിതമായിരിക്കുന്നതിന് പരീക്ഷകള്‍ക്ക്‌ മുൻഗണന നൽകണമെന്നും ജാവേദ് കത്തിൽ പറയുന്നു.

സംസ്ഥാനത്തെ മദ്രസകളിലെ വാർഷിക പരീക്ഷകൾ മറ്റ് വിദ്യാഭ്യാസ ബോർഡുകളെപ്പോലെ കൃത്യസമയത്ത് നടത്തണമെന്നാണ് മദ്രസ ബോർഡിന്‍റെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളിലെ അന്വേഷണം എന്നാൽ പരീക്ഷാ നടത്തിപ്പിൽ ആശയക്കുഴപ്പവും പ്രശ്‌നങ്ങളും സൃഷ്‌ടിക്കുകയാണെന്നും പരീക്ഷകൾ വൈകാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്‌ടർ ജെ റീഭ ഡിസംബർ ഒന്നിന് അയച്ച കത്തിൽ എല്ലാ ഡിവിഷണൽ ഡെപ്യൂട്ടി ഡയറക്‌ടർമാർക്കും എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കും മദ്രസകളിൽ അടിസ്ഥാന സൗകര്യങ്ങളുടെയും യോഗ്യതയുള്ള അധ്യാപകരുടെയും ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികളിൽ പര്യവേക്ഷണപരവും ശാസ്‌ത്രീയവുമായ കാഴ്‌ചപ്പാടുകൾ വികസിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും അവരെ മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും കത്തിൽ ഊന്നിപ്പറഞ്ഞു.

ഇത് ഉറപ്പാക്കാൻ മദ്രസ കെട്ടിടങ്ങൾ, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സംസ്ഥാന-എയ്‌ഡഡ് മദ്രസകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകൾ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കത്തിൽ പറയുന്നു. ഡിസംബർ 30 നകം അന്വേഷണം പൂർത്തിയാക്കി മദ്രസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർക്ക് റിപ്പോർട്ട് നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ, ഉത്തർപ്രദേശിൽ ഏകദേശം 25,000 അംഗീകൃതവും അംഗീകരിക്കപ്പെടാത്തതുമായ മദ്രസകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 560 എണ്ണം സംസ്ഥാന സർക്കാരിൽ നിന്ന് ഗ്രാന്‍റുകൾ സ്വീകരിക്കുന്നു. അന്വേഷണത്തിനായി ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റും അടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാന സർക്കാർ ഗ്രാന്‍റ്‌ ലഭിക്കുന്ന 20 ലധികം മദ്രസകളുള്ള ജില്ലകളിൽ ഈ ചുമതല വേഗത്തിൽ പൂർത്തീകരിക്കുന്നതിന് അധിക കമ്മിറ്റി രൂപീകരിക്കും.

സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംസ്ഥാനത്തെ എല്ലാ അംഗീകൃതവും അംഗീകാരമില്ലാത്തതുമായ മദ്രസകളുടെ സമഗ്രമായ പരിശോധന നടത്തി. അതിൽ ഏകദേശം 8,000 മദ്രസകൾ അംഗീകാരമില്ലാത്തതായി കണ്ടെത്തി. 2017 ൽ സംസ്ഥാനത്തെ എല്ലാ മദ്രസകളോടും അധ്യാപകരുടെ വിവരങ്ങളും മറ്റും മദ്രസ ബോർഡിന്‍റെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോഴും അന്വേഷണം നടത്തിയിരുന്നു.

ALSO READ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 53 വർഷം കഠിന തടവ് വിധിച്ച് കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.