ETV Bharat / bharat

'ഇന്ത്യ' മുന്നണി യോഗം : നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന് പട്‌നയിൽ പോസ്റ്ററുകൾ - posters demanding Nitish kumar as blocs PM face

INDIA Bloc Meeting Today : 'വിജയമാണ് ലക്ഷ്യമെങ്കിൽ നിതീഷാണ് പരിഹാരം' എന്നാണ് പോസ്റ്ററിൽ. ഇന്ന് വൈകീട്ട് ഡൽഹിയിൽ ചേരുന്ന 'ഇന്ത്യ' മുന്നണി യോഗത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള സീറ്റ് വിഭജനം ചർച്ചയായേക്കും.

Nitish kumar  ഇന്ത്യ മുന്നണി യോഗം  ഇന്ത്യ മുന്നണി  ഇന്ത്യ സഖ്യം  നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാൻ പോസ്റ്ററുകൾ  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ  നിതീഷ് കുമാറിനെ പിന്തുണച്ച് പോസ്റ്ററുകൾ  poster projects Nitish kumar as blocs PM face  INDIA meet  INDIA bloc  INDIA bloc meeting  Bihar Chief Minister Nitish Kumar  INDIA alliances Prime Ministerial face  INDIA alliances Prime Minister  posters demanding Nitish kumar as blocs PM face  INDIA alliance
Nitish Kumar
author img

By ETV Bharat Kerala Team

Published : Dec 19, 2023, 1:28 PM IST

പട്‌ന : ഇന്ത്യ മുന്നണി ഇന്ന് വൈകീട്ട് ഡൽഹിയിൽ യോഗം ചേരാനിരിക്കെ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകൾ. പട്‌നയിലാണ് ഇതുമായി ബന്ധപ്പെട്ട് ജെഡിയുവിന്‍റെ പോസ്റ്ററുകൾ ഉയർന്നത് (posters demanding Nitish Kumar as India Bloc's PM Face). മുഖ്യമന്ത്രി നിതീഷ് കുമാറിനെ പിന്തുണച്ചുള്ള പോസ്റ്ററുകളിൽ, "അഗർ സച്ച് മേം ജീത് ചാഹിയേ, തോ ഫിർ ഏക് നിശ്ചയ്, ഔർ ഏക് നിതീഷ് ചാഹിയേ (വിജയമാണ് ലക്ഷ്യമെങ്കിൽ, നിതീഷാണ് പരിഹാരം) എന്നാണ് എഴുതിയിരിക്കുന്നത്. ഇന്ത്യ മുന്നണിയുടെ നാലാമത്തെ യോഗമാണ് ചൊവ്വാഴ്‌ച നടക്കുക.

അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള സീറ്റ് വിഭജനം യോഗത്തിൽ ചർച്ചയായേക്കുമെന്ന് ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സീറ്റ് വിഭജനവും മറ്റ് പ്രശ്‌നങ്ങളും ഉൾപ്പടെ നിർണായക വശങ്ങൾ ചർച്ചകളിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗത്തിന് മുന്നോടിയായി ആം ആദ്‌മി പാർട്ടി (എഎപി) നേതാവ് അതിഷി ചൊവ്വാഴ്‌ച പറഞ്ഞു. എഎപിയും അരവിന്ദ് കെജ്‌രിവാളും പ്രതിപക്ഷ സഖ്യം വിജയിപ്പിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അതിഷി പറഞ്ഞു.

കേവലം നാല് മാസം മാത്രം ശേഷിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം, അടുത്ത ഇന്ത്യൻ ബ്ലോക്ക് മീറ്റിംഗിന്‍റെ മുഖ്യ അജണ്ടയായിരിക്കും. ഹൃദയഭൂമിയായ രാജസ്ഥാനിലെയും ഒപ്പം ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിന് സീറ്റ് വിഭജനം ഏറെ നിർണായകമാകും.

അതേസമയം നിതീഷ് കുമാറിന്‍റെ മുൻകൈയിൽ ജൂൺ 23 നാണ് പട്‌നയിൽ സംയുക്ത പ്രതിപക്ഷത്തിന്‍റെ പ്രഥമ യോഗം ചേർന്നത്. രണ്ടാമത്തെ യോഗം ജൂലൈ 17-18 തീയതികളിൽ ബെംഗളൂരുവിൽ നടന്നു. ഓഗസ്റ്റ് 31, സെപ്‌റ്റംബർ 1 തീയതികളിൽ രണ്ട് ദിവസങ്ങളിലായാണ് മുംബൈയിൽ പ്രതിപക്ഷ സഖ്യത്തിന്‍റെ മൂന്നാമത്തെ യോഗം സംഘടിപ്പിച്ചത്.

ALSO READ: ഇന്ത്യ സഖ്യം ഉണരുന്നു, ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം ചർച്ച ചെയ്യാൻ യോഗം

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിന് (എൻഡിഎ) വെല്ലുവിളി ഉയർത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി രൂപപ്പെട്ടത്. മുംബൈയിൽ വച്ചുചേർന്ന യോഗത്തിൽ, പ്രതിപക്ഷ ബ്ലോക്കിലെ നേതാക്കൾ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൂട്ടായി മത്സരിക്കാനുള്ള പ്രമേയങ്ങൾക്ക് അംഗീകാരം നൽകിയിരുന്നു. സീറ്റ് വിഭജനം എത്രയും വേഗം അന്തിമമാക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.