കൊല്‍ക്കത്ത: അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന പദ്ധതികള്‍ എണ്ണിപറഞ്ഞ് പശ്ചിമ ബംഗാളില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ റാലി. ബംഗാളിന്‍റെ ദാരിദ്ര്യാവസ്ഥ മാറണമെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ സുവര്‍ണ ബംഗാളായി സംസ്ഥാനത്തെ മാറ്റുമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ ബൂത്ത് വര്‍ക്കര്‍മാരും തൃണമൂല്‍ കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റുകളും തമ്മിലുള്ള പോരാട്ടമാണിത്. മമത ബാനര്‍ജി സര്‍ക്കാരിനെ മാറ്റി ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയല്ല ലക്ഷ്യം. ബംഗാളിന്‍റെ ദരിദ്രമായ അവസ്ഥ മാറ്റുക എന്നതാണ് ലക്ഷ്യം. സൗത്ത് 24 പര്‍ഗാനാസിലെ കക്ദ്വീപില്‍ അഞ്ചാമത് പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് നിയമവാഴ്ച നടപ്പായിട്ടുണ്ടോ? ബംഗാളിന് വികസനത്തിന്‍റെ പാതയില്‍ എത്താന്‍ കഴിഞ്ഞിട്ടുണ്ടോ? എന്നീ ചോദ്യങ്ങളും അമിത് ഷാ ജനങ്ങളോട് ചോദിച്ചു.
ബിജെപി അധികാരത്തിലെത്തിയാല്‍ ഏഴാം ശമ്പള കമ്മിഷന്‍ ആനുകുല്യങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കും. വനിതകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കൊത്തയിലെ ബി.ജെ.പി ഓഫീസില്‍ എത്തിയ അമിത് ഷാ, പ്രകൃതി ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ നടപടികള്‍ വിശദീകരിച്ചു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്‍റ് മുകുള്‍ റോയ്, ദേശീയ ജനറല്‍ സെക്രട്ടറി ശെകലാഷ് വിജയവര്‍ഗിയ, ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് തുടങ്ങിയവരും അമിത് ഷായെ അനുഗമിച്ചു.