മധുര: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെതിരെ കേസ്. സൊല്ലൂര്‍ മീനമ്പല്‍പുരം പ്രദേശത്തെ പെരുമാളിനെതിരെയാണ് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
Also Read: നെഞ്ചിടിപ്പേറ്റി 'നൂല്‍പ്പാലത്തില്‍' നഥാന്‍ ; 80 മീറ്റർ ഉയരെ സുരക്ഷാസംവിധാനങ്ങളില്ലാതെ അതിസാഹസികത
കഴിഞ്ഞ ദിവസം കുടുംബ വഴക്കിനെ തുടര്‍ന്ന് പൊരുമാളിന്‍റെ ഭാര്യ മധുര തല്ലക്കുളം ഓള്‍ വുമണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസുകാരായ സംഗീതയും പൊന്നുതായിയും പെരുമാളിന്‍റെ വീട്ടിലെത്തി. ഇതോടെ ഇയാള്‍ പ്രകോപിതന്‍ ആകുകയായിരുന്നു.
പൊലീസുകാര്‍ക്കെതിരെ അസഭ്യം പറയുകയും വീട്ടിലെ അരിവാള്‍ എടുത്ത് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. വനിത പൊലീസ് ഉദ്യോഗസ്ഥരെ പെരുമാൾ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.