ലഖ്‌നൗ: പ്രണയം നിരസിച്ചതിനെ തുടർന്ന് 16കാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി പൊലീസ്. കേസിൽ അറസ്റ്റിലായ 21കാരൻ സയ്യിദ് മുഹമ്മദിനെതിരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്ന് അസംഗഡ് റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്‌ടർ ജനറൽ സുഭാഷ് ചന്ദ്ര ദുബെ പറഞ്ഞു.
എൻഎസ്‌എ പ്രകാരം സയ്യിദിനെതിരെ നടപടിയെടുക്കുമെന്ന് ഡിഐജി പറഞ്ഞു. നവംബർ 27നാണ് പെൺകുട്ടിയെ സയ്യിദ് കൊലപ്പെടുത്തിയത്. വയലിലേക്ക് പോയ പെൺകുട്ടിയെ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്. എൻഎസ്‌എ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌താൽ 12 മാസം വരെ യാതൊരു ചാർജും കൂടാതെ തടങ്കലിൽ വയ്ക്കാൻ സാധിക്കും.