ETV Bharat / bharat

Odisha Crime| കഞ്ചാവ് മാഫിയക്ക് ഒത്താശയുമായി പൊലീസ്, പരാതി നൽകിയിട്ടും നടപടിയില്ല; സ്റ്റേഷന് തീയിട്ട് നാട്ടുകാർ - Police station set fire in odisha

ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ഫിരിംഗിയ പൊലീസ് സ്റ്റേഷനാണ് നാട്ടുകാർ തീയിട്ടത്.

ഒഡിഷയിൽ പൊലീസ് സ്റ്റേഷൻ തീയിട്ടു  പൊലീസ് സ്റ്റേഷൻ തീയിട്ട് നാട്ടുകർ  Ganja smuggling in Odisha  Odisha Crime  Ganja smuggling  കഞ്ചാവ് മാഫിയ  Police station set fire by mob in odisha  Police station set fire in odisha  ഒഡീഷ ക്രൈം
പൊലീസ് സ്റ്റേഷന് തീയിട്ട് നാട്ടുകാർ
author img

By

Published : Aug 5, 2023, 10:17 PM IST

കാണ്ഡമാൽ (ഒഡിഷ) : കഞ്ചാവ് മാഫിയയുമായി പൊലീസ് ഒത്തുകളിച്ചെന്ന് ആരോപിച്ച് പൊലീസ്‌ സ്റ്റേഷന് തീയിട്ട് നാട്ടുകാർ. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ഫിരിംഗിയ പൊലീസ് സ്റ്റേഷനാണ് ജനക്കൂട്ടം തീയിട്ടത്. ആക്രമണത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. കഞ്ചാവ്, മയക്കുമരുന്ന് മാഫിയയോടൊപ്പം നിന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ കള്ളക്കടത്ത് നടത്തുന്നുണ്ടെന്ന് ആരോപിച്ചാണ് ജനക്കൂട്ടം സ്റ്റേഷനിലേക്ക് ഇരച്ചെത്തിയത്.

സ്റ്റേഷനിലെ ഇൻസ്‌പെക്‌ടറും മറ്റ് രണ്ട് ഉദ്യോഗസ്ഥരും പ്രദേശത്ത് സജീവമായ മയക്കുമരുന്ന് കടത്തുകാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് നാട്ടുകാർ ഫുൽബാനി- ഫിരിംഗിയ- ബാലിഗുഡ റോഡ് മണിക്കൂറുകളോളം ഉപരോധിച്ചിരുന്നു. തുടർന്ന് റോഡ് ഉപരോധിച്ചവരെ നീക്കം ചെയ്യാൻ പൊലീസ് സംഘം എത്തിയതോടെ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസുകാരെ തുരത്തി ഓടിച്ച നാട്ടുകാർ സംഘം ചേർന്ന് പൊലീസ് സ്റ്റേഷനിലേക്കെത്തി. ശേഷം ഉദ്യോഗസ്ഥരെ മർദിച്ച് പുറത്തിറക്കിയ ശേഷം സ്റ്റേഷന് തീയിടുകയായിരുന്നു. അതേസമയം അക്രമികൾ പൊലീസ് സ്റ്റേഷനിലെ ഫർണിച്ചറുകൾ കൊള്ളയടിക്കുകയും നിരവധി രേഖകൾ നശിപ്പിച്ച് കളയുകയും ചെയ്‌തതായി ദക്ഷിണ റേഞ്ച് ഐജി സത്യബ്രത ഭോയ് പറഞ്ഞു.

സംഭവത്തിൽ ചില പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ലോക്കൽ ഇൻസ്‌പെക്‌ടർ ഇൻ ചാർജിനും മറ്റ് രണ്ട് പൊലീസുകാർക്കുമെതിരായ ആരോപണം ശരിയായ രീതിയിൽ തന്നെ അന്വേഷിക്കും. സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ ചില കഞ്ചാവ് വിൽപ്പനക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സ്ഥലത്തെ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും സത്യബ്രത ഭോയ് വ്യക്‌തമാക്കി. സ്ഥലത്ത് സായുധ സേനയും എത്തിയിട്ടുണ്ട്.

അതേസമയം ആരോപണ വിധേയരായ ഉദ്യോഗസ്ഥർ പൊലീസ് വാനിൽ കഞ്ചാവ് കടത്തിയിരുന്നെന്നും ഒരു തവണ തങ്ങൾ ഇത് പിടികൂടിയിരുന്നെന്നും ഗ്രാമവാസികൾ പറഞ്ഞു. കഞ്ചാവ് കടത്തുന്നത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇൻസ്‌പെക്‌ടർ ഇൻ ചാർജ്ജിനെതിരെയും മറ്റ് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവർ കൂട്ടിച്ചേർത്തു.

ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ അനധികൃത കഞ്ചാവ് കൃഷി വ്യാപകമാണ്. എക്‌സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയും, ഒത്താശയോടെയുമാണ് ഇവിടെ കഞ്ചാവ് കൃഷിയും, കഞ്ചാവ് കടത്തും നടക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. കന്ദമാൻ ജില്ലയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെട്ടതിന് മുൻപ് ചില പൊലീസ് ഉദ്യോഗസ്ഥരെ പിടികൂടിയ സംഭവവും ഉണ്ടായിട്ടുണ്ട്.

ഹരിയാനയിലും പൊലീസ് സ്റ്റേഷൻ ആക്രമണം : കലാപം പൊട്ടിപ്പുറപ്പെട്ട ഹരിയാനയിലെ നുഹിൽ ഓഗസ്റ്റ് രണ്ടിന് 700 ഓളം പേർ വരുന്ന അക്രമകാരികൾ പൊലീസ് സ്റ്റേഷൻ ആക്രമിച്ചിരുന്നു. പൊലീസ് സ്റ്റേഷന് നേരെ കല്ലുകൾ വലിച്ചെറിഞ്ഞ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തെന്നും എഫ്‌ഐആറിൽ പറയുന്നു. വെടിവയ്‌പ്പിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റെന്നും എഫ്‌ഐആറിൽ വ്യക്‌തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.