ETV Bharat / bharat

സഹായം തേടിയ 20കാരിയെ പീഡിപ്പിച്ചു ; എഎസ്‌ഐ അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

author img

By

Published : Dec 12, 2021, 10:14 PM IST

വ്യാഴാഴ്‌ച അര്‍ധരാത്രിയില്‍ സഹായം തേടിയ 20 കാരിയെ എഎസ്ഐ പീഡിപ്പിച്ചു ; അറസ്റ്റില്‍

assistant sub inspector arrested fot torturing a woman  kolkatta karunamoyee police  ഇരുപതുകാരിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്‌റ്റില്‍  കൊല്‍കത്തയിലെ കരുണാമോയി പൊലീസ്
ഇരുപതുകാരിയെ പീഡിപ്പിച്ചു; അസിസ്‌റ്റന്‍റ്‌ സബ് ഇൻസ്പെക്‌ടര്‍ അടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍

കൊല്‍കത്ത : Police Officer Arrested For Torturing A Woman : കൊല്‍ക്കത്തയിലെ കരുണാമോയി പ്രദേശത്ത് യുവതിയെ പീഡിപ്പിച്ചതിന് അസിസ്‌റ്റന്‍റ്‌ സബ് ഇൻസ്പെക്‌ടറും ഒരു സിവിൽ വൊളന്‍റിയറും അറസ്‌റ്റില്‍. ഇരുപതുകാരിയായ യുവതി വ്യാഴാഴ്‌ച അർധരാത്രി അസൻസോളിൽ നിന്ന് ബസിൽ വന്നിറങ്ങി ഇവരോട് സഹായം തേടുകയായിരുന്നു. ഇരുവരും തങ്ങളുടെ മോട്ടോർ സൈക്കിളിൽ യുവതിക്ക് ലിഫ്റ്റ് വാഗ്‌ദാനം ചെയ്യുകയും തുടര്‍ന്ന്‌ പീഡിപ്പിക്കുകയും ചെയ്‌തു.

എഎസ്ഐയെ സസ്പെൻഡ് ചെയ്‌തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ പ്രതികള്‍ ഉൽതദംഗ ക്രോസിങ്ങില്‍ യുവതിയെ ഇറക്കിവിടുകയും തുടര്‍ന്ന്‌ ഇവര്‍ കസ്ബ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ: അപൂര്‍വമായ ഒരു രക്തദാന ക്യാമ്പ്‌ ; കണ്ണ്‌ തള്ളി ഭക്ഷണപ്രിയര്‍

സംസ്ഥാനത്ത് സ്‌ത്രീകൾക്ക് സുരക്ഷയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാർ പ്രതികരിച്ചു. സ്‌ത്രീ സുരക്ഷയെക്കുറിച്ച് തൃണമൂൽ കോൺഗ്രസ് സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ എത്ര പൊള്ളയാണെന്ന് ഈ സംഭവം തെളിയിക്കുന്നുവെന്നും മജുംദാർ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ബംഗാളിൽ സ്‌ത്രീകൾ സുരക്ഷിതരാണെന്ന് മുതിർന്ന ടിഎംസി എംപി സൗഗത റോയ് തിരിച്ചടിച്ചു.ഇത്‌ ഒറ്റപ്പെട്ട സംഭവമാണെന്നും, സംസ്ഥാനത്തെ മൊത്തത്തിലുള്ള ക്രമസമാധാന നിലയെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.