ലഖ്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ പൊലീസ് ഇൻസ്പെക്ടറുടെ മകൾ സഹോദരന് നേരെ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ അമരേന്ദ്ര സിംഗ് (16) എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരനെ വെടിവച്ച ശേഷംചില ഗുണ്ടകൾ ആക്രമിച്ചതാണെന്ന് പെൺകുട്ടി ആരോപിച്ചു.
ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിച്ചെങ്കിലും വെടിയുതിർത്തതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് (എസ്പി) ചക്രേഷ് മിശ്ര പറഞ്ഞു.