ഹൈദരാബാദ് : വിവാഹത്തിനു മുൻപുള്ള പ്രീ വെഡിങ് ഷൂട്ടിങ്ങും ഫോട്ടോ ഷൂട്ടും വൈറലാകുന്ന കാലത്ത് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് തെലങ്കാന പൊലീസ് (Telangana police) പ്രതിശ്രുത വധൂവരൻമാരുെട പ്രീ വെഡിങ് ഷൂട്ടിങ് വീഡിയോ (Police Couple Pre Wedding Shooting Video Goes Viral). വരനും വധുവും പൊലീസ് ഉദ്യോഗസ്ഥരായതിനാൽ വിവാഹത്തിനു മുൻപുള്ള പ്രീ വെഡിങ് ഷൂട്ടിങ്ങിനു യൂണിഫോം ഉപയോഗിക്കുകയായിരുന്നു (Cop Couple Pre Wedding Shoot viral. സംഗതി വൈറലായതോടെ അഭിനന്ദനങ്ങൾക്കൊപ്പം വിമർശനങ്ങളും ഉയരുന്നുണ്ട്.
ഔദ്യോഗിക യൂണിഫോം വ്യക്‌തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നതാണ് വീഡിയോയ്‌ക്കെതിരെയുള്ള പ്രധാന വിമർശനം. അടുത്തിടെ വീഡിയോ കണ്ട് ഹൈദരാബാദ് പൊലീസ് കമ്മിഷണർ എക്‌സിൽ (നേരത്തെ ട്വിറ്റർ) പ്രതികരണം രേഖപ്പെടുത്തിയിരുന്നു. ഇവർ വിവാഹിതരാകാൻ പോകുന്നതിൽ സന്തോഷം മാത്രമേയുള്ളുവെന്നും പൊലീസ് ഉദ്യോഗം, പ്രത്യേകിച്ച് സ്‌ത്രീകൾക്ക്, ബുദ്ധിമുട്ടുള്ള ജോലിയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഷൂട്ടിങ്ങിന് യൂണിഫോം ഉപയോഗിച്ചതിൽ തനിക്കു പ്രശ്‌നമില്ലെന്നും പക്ഷേ അവർ തങ്ങളോടു അനുവാദം ചോദിച്ചിരുന്നെങ്കിൽ തീർച്ചയായും അനുവാദം നൽകുമായിരുന്നു. ആരും അനുവാദം വാങ്ങാതെ ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്ന് വളെരെ സൗമ്യമായി മുന്നറിയിപ്പ് നൽകി കൊണ്ട് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചു.
അതേസമയം ആന്ധ്രാപ്രദേശില്‍ ദമ്പതികൾക്ക് 50കാരൻ പ്രീ വെഡിങ് ഷൂട്ടിന് പോസുകള്‍ പറഞ്ഞു കൊടുക്കുന്നതിന്‍റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. പ്രീ വെഡിങ് ഷൂട്ട് വ്യത്യസ്‌തമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് വധുവും വരനും നദിക്കരയില്‍ എത്തിയത്. അവിടെ 50 വയസ് പ്രായം വരുന്ന തോണിക്കാരന്‍ ഇരുവര്‍ക്കും പോസുകള്‍ കാണിച്ചുകൊടുത്തു. തോണിക്കാരൻ കാണിച്ചു കൊടുത്ത പോസുകളെല്ലാം വധു വരൻമാർക്ക് ഇഷ്‌ടമാകുകയും ചെയ്‌തു. ക്യാമറമാൻ ദമ്പതികളുടെ ഭാവങ്ങൾ പകർത്തിയെടക്കുന്നതിനൊപ്പം തോണിക്കാരന്‍ അഭിനയം കാണിച്ചു കൊടുക്കുന്നതും കൂടി പകർത്തിയെടുത്തു. ഇതോടെ തോണിക്കാരനും വൈറലാവുകയായിരുന്നു.