ETV Bharat / bharat

മദ്യപിച്ച് ലക്കുകെട്ടു, യൂണിഫോം അഴിച്ച് വലിച്ചെറിഞ്ഞു ; കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍ - വീഡിയോ

മധ്യപ്രദേശിലെ ഹര്‍ദയില്‍ മദ്യലഹരിയില്‍ യൂണിഫോം അഴിച്ച് വലിച്ചെറിഞ്ഞ പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

police constable who threw away his uniform  police constable suspended in MP  മദ്യപിച്ച് ലക്കുകെട്ടു  യൂണിഫോം അഴിച്ച് വലിച്ചെറിഞ്ഞു  കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍  മദ്യലഹരി  പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍  ഭോപാല്‍ വാര്‍ത്തകള്‍  ഭോപാല്‍ പുതിയ വാര്‍ത്തകള്‍
മധ്യപ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍
author img

By

Published : Dec 24, 2022, 10:26 PM IST

മധ്യപ്രദേശില്‍ പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍

ഭോപ്പാല്‍ : മദ്യ ലഹരിയില്‍ യൂണിഫോം അഴിച്ച് വലിച്ചെറിഞ്ഞ പൊലീസ് കോണ്‍സ്റ്റബിളിന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഹര്‍ദ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിള്‍ സുശീല്‍ മാണ്ഡവിയെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. വെള്ളിയാഴ്‌ച വൈകുന്നേരമാണ് സംഭവം.

മദ്യപിച്ച് ലക്കുകെട്ട കോണ്‍സ്റ്റബിള്‍ റോഡിരികില്‍ മറ്റൊരാളുമായി തര്‍ക്കിക്കുകയും തുടര്‍ന്ന് നിലത്ത് മുട്ടുകുത്തിയിരുന്ന് യൂണിഫോം അഴിച്ച് ചുറ്റും കൂടി നിന്ന ജനങ്ങള്‍ക്ക് നേരെ വലിച്ചെറിയുകയും ചെയ്‌തു. തുടര്‍ന്ന് പാന്‍റ് അഴിച്ച് മാറ്റി.

സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ കോണ്‍സ്റ്റബിളിനെതിരെ പൊലീസ് നടപടിയെടുത്തു. ആറുമാസം മുമ്പ് മാണ്ഡവി സ്ഥിരമായി മദ്യപിക്കുകയും പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്‌തിരുന്നെന്നും ആ സമയത്ത് അയാളോട് കൗണ്‍സിലിങ്ങിന് വിധേയനാകാന്‍ നിര്‍ദേശിച്ചിരുന്നതായും എസ്‌പി അഗര്‍വാള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.