കൊൽക്കത്ത : യോഗ ഗുരു ബാബ രാംദേവിനെതിരെ പരാതി നല്‍കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍ ബംഗാള്‍ ഘടകം. കൊവിഡിനെതിരെ രാജ്യം പോരാടുമ്പോള്‍ അലോപ്പതി - ആധുനിക ചികിത്സകൾക്കെതിരെ രാം ദേവ് രംഗത്തെത്തിയിരുന്നു. അലോപ്പതി മരുന്ന് കഴിച്ച് രാജ്യത്ത് ലക്ഷക്കണക്കിന് രോഗികളും വാക്‌സിൻ സ്വീകരിച്ച പതിനായിരക്കണക്കിന് ഡോക്‌ടർമാരും മരിച്ചുവെന്നായിരുന്നു രാംദേവിൻ്റെ വിവാദ പ്രസ്‌താവന.
രാംദേവ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും കൊവിഡുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിൽ ആശയകുഴപ്പം സൃഷ്‌ടിക്കുക്കുകയും ചെയ്യുന്നുവെന്ന് ഐഎംഎ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാംദേവിൻ്റെ പരാമർശത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
Read more: ബാബ രാംദേവിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് ഐ.എം.എ
അദ്ദേഹത്തിന്‍റെ വാക്കുകൾ കൊവിഡ് പോരാളികളെ മാത്രമല്ല രാജ്യത്തെ പൗരൻമാരെ കൂടി അപമാനിക്കുന്നതാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ പ്രതികരിച്ചത്. രാംദേവിൻ്റെ വിവാദ പരാമർശം സാമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബാബ രാംദേവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.