ETV Bharat / bharat

പവോന്താ സാഹിബിൽ കവി സഭ ഒരുങ്ങുന്നു

author img

By

Published : Apr 21, 2021, 5:52 AM IST

1683ല്‍ പവോന്താ സാഹിബ് ഗുരുദ്വാരയ്ക്ക് ശിലയിട്ടത് ഗുരു ഗോബിന്ദ് സിങ് ആണെന്നാണ് ചരിത്രം. അക്കാലത്താണ് 52 കവികളെ ഉള്‍പ്പെടുത്തി ഗുരു ഗോബിന്ദ് സിങ് ഇവിടെ കവി സഭയ്ക്ക് തുടക്കമിട്ടത്

Paonta Sahib himachal pradesh  ഹിമാചൽപ്രദേശ്  പവോന്താ സാഹിബ്  ഗുരു ഗോബിന്ദ് സിങ്
പവോന്താ സാഹിബിൽ കവി സഭ ഒരുങ്ങുന്നു

ഹിമാചൽപ്രദേശ്: ചരിത്ര പ്രസിദ്ധ ഗുരുദ്വാരയായ പവോന്താ സാഹിബിൽ ലോകത്തെ ഏറ്റവും വലിയ കവി സമ്മേളന സഭ ഒരുങ്ങുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ കരകൗശല വിദഗ്ധര്‍ ഇതിന്‍റെ രൂപകല്‍പ്പന നിര്‍വഹിച്ചുവരുന്നു. ദൗലാപൂരില്‍ നിന്നും പ്രത്യേക തരം കല്ലുകളെത്തിച്ചാണ് നിര്‍മാണം. ഗുരു ഗോബിന്ദ് സിങിന്‍റെ നഗരത്തിലാണ് കവി സഭക്കായി പുതിയ കെട്ടിടം പണിയുന്നത്.

1683ല്‍ പവോന്താ സാഹിബ് ഗുരുദ്വാരയ്ക്ക് ശിലയിട്ടത് ഗുരു ഗോബിന്ദ് സിങ് ആണെന്നാണ് ചരിത്രം. അക്കാലത്താണ് 52 കവികളെ ഉള്‍പ്പെടുത്തി ഗുരു ഗോബിന്ദ് സിങ് ഇവിടെ കവി സഭയ്ക്ക് തുടക്കമിട്ടത്. അതിനു ശേഷം 52 കവികളും തങ്ങളുടെ രചനകള്‍ ഇവിടെ ഓരോ വര്‍ഷവും അവതരിപ്പിക്കും. ഓരോ പൗര്‍ണമി നാളിലും ഇവിടെ കവി സഭ ചേരുമായിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനായി വിദൂര സ്ഥലങ്ങളില്‍ നിന്നുപോലും കവികള്‍ എത്തും. ചരിത്ര പ്രസിദ്ധമായ പവോന്താ സാഹിബ് ഗുരുദ്വാരയില്‍ ഇതുവരെ 320 കവി സഭകള്‍ സംഘടിക്കപ്പെട്ടിട്ടുണ്ട്.

പവോന്താ സാഹിബിൽ കവി സഭ ഒരുങ്ങുന്നു

ലോകത്ത് മറ്റൊരിടത്തും ഇത്തരത്തില്‍ കവി സഭ സംഘടിപ്പിക്കപ്പെടാറില്ല. പവോന്താ സാഹിബില്‍ പുതുതായി പണിയുന്ന കെട്ടിടത്തിൽ നടക്കാനിരിക്കുന്ന കവി സഭ ലോകത്തെ തന്നെ ആദ്യത്തേതും മനോഹരവും വേറിട്ടു നില്‍ക്കുന്നതുമായിരിക്കും. 52 വ്യത്യസ്ത തരത്തിലുള്ള പൂച്ചെടികളും ഗുരുദ്വാരയുടെ സമുച്ചയത്തില്‍ നട്ടിട്ടുണ്ട്. ആ ചെടികൾ ഈ സ്മാരക മന്ദിരത്തിന് കൂടുതല്‍ ചാരുത നല്‍കുന്നു. കവി സഭയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പണി പൂർത്തിയാകുമ്പോൾ തീര്‍ച്ചയായും അത് ഒരു രാജസഭയേക്കാള്‍ മാറ്റുള്ളതായിരിക്കും.

വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ പവോന്താ സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രാര്‍ഥിക്കാന്‍ എത്താറുണ്ട്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് സ്മാരക മന്ദിരം പുതുക്കി പണിയുന്നത്. വരും നാളുകളില്‍ ഇവിടെ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.