ETV Bharat / bharat

നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കറിനെ സിബിഐ അറസ്റ്റ് ചെയ്‌തു

പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2018 മുതൽ ഒളിവിലായിരുന്നു സുഭാഷ് ശങ്കർ.

http://10.10.50.90:6060///finaloutc/english-nle/finalout/12-April-2022/14995276_gt.jpg
നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കറിനെ ഈജിപ്‌തിൽ നിന്ന് നാടുകടത്തി
author img

By

Published : Apr 12, 2022, 10:53 AM IST

ന്യൂഡൽഹി: നീരവ് മോദിയുടെ അടുത്ത സഹായി സുഭാഷ് ശങ്കറിനെ സിബിഐ അറസ്റ്റ് ചെയ്‌തു. ഈജിപ്റ്റില്‍ നിന്ന് ഇയാളെ നാടുകടത്തി ഇന്ത്യയിലേക്ക് അയച്ചിരുന്നു. മുംബൈയിലെത്തിയ ഇയാളെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നു സുഭാഷ് ശങ്കർ. നീരവ് മോദി, മെഹുൽ ചോക്‌സിയുമടക്കം പ്രമുഖർ ഉൾപ്പെട്ടതാണ് പിഎൻബി തട്ടിപ്പ്. നീരവ് മോദിയുടെ കമ്പനിയിൽ ഫിനാൻസ് ഡിജിഎം ആയിരുന്നു ശങ്കർ.

പിഎൻബിയുടെ വായ്‌പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദീർഘകാലമായി അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു സിബിഐ. 'ഞങ്ങൾ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. അദ്ദേഹത്തെ മുംബൈ കോടതിയിൽ ഹാജരാക്കും, കൂടുതൽ ചോദ്യം ചെയ്യലിനായി റിമാൻഡ് ചെയ്യും.' സിബിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ക്രിമിനൽ ഗൂഢാലോചന, ഒരു പൊതു സേവകൻ അല്ലെങ്കിൽ ബാങ്കർ വ്യാപാരി അല്ലെങ്കിൽ ഏജന്റ് മുഖേനയുള്ള ക്രിമിനൽ വിശ്വാസ ലംഘനം, വഞ്ചന, അനധികൃതമായി സ്വത്ത് കൈമാറൽ, അഴിമതി തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്.

നാല് വർഷം മുമ്പ് സിബിഐ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തലാണ് ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. പ്രത്യേക സിബിഐ കോടതിയും ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2018ലാണ് നീരവ് മോദിക്കും മെഹുൽ ചോക്‌സിക്കുമൊപ്പമാണ് സുഭാഷ് ശങ്കർ വിദേശത്തേക്ക് പലായനം ചെയ്‌തത്. തുടർന്ന് നീരവ് മോദിയുടെ ഏറ്റവും വിശ്വസ്‌ഥനായ വ്യക്തിയായി കണക്കാക്കപ്പെടുകയും നീരവിന്‍റെ മുഴുവൻ ബിസിനസുകളും കൈകാര്യം ചെയ്യുകയും ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.