കൊൽക്കത്ത: സുഭാഷ് ചന്ദ്ര ബോസിന്‍റെ 125-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'പരാക്രം ദിവസ്' ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. വൈകുന്നേരം മൂന്നരയോടെ പ്രധാനമന്ത്രി നേതാജി ഭവൻ സന്ദർശിക്കും. 3.45ഓടെ ദേശിയ ലൈബ്രറിയിലെ ആർട്ടിസ്റ്റുകളുമായി സംവദിക്കുന്ന പ്രധാനമന്ത്രി 4.30ക്ക് വിക്‌ടോറിയ മെമ്മോറിയയിൽ നടക്കുന്ന പരാക്രം ദിവസ് പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് നേതാജി ഗ്യാലറിയും ഉദ്‌ഘാടനം ചെയ്യും.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വിക്‌ടോറിയ മെമ്മോറിയയിലെ ചടങ്ങിലേക്ക് മമതാ ബാനർജിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശത്തെ തുടർന്ന് കർശന സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അതേ സമയം ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് റാലി സംഘടിപ്പിക്കും. ശ്യാംബസാറിൽ നിന്ന് റെഡ് റോഡിലേക്കാണ് മുഖ്യമന്ത്രി മാർച്ച് നടത്തുന്നത്.