ETV Bharat / bharat

റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ; ഇത് ഗാന്ധിനഗർ മാതൃക

ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനു മുകളിലായാണ് 318 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ നിർമ്മിച്ചിരിക്കുന്നത്.

ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ  പ്രധാനമന്ത്രി  നരേന്ദ്ര മോദി  Modi  റെയിൽവേ സ്റ്റേഷൻ  ഗരുഡ്  Gandhinagar train station  5-star hotel atop Gandhinagar train station  Narendra Modi
ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനി‌ലെ പഞ്ചനക്ഷത്ര ഹോട്ടൽ ജൂലൈ 16 ന് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും
author img

By

Published : Jul 14, 2021, 10:34 PM IST

Updated : Jul 14, 2021, 10:42 PM IST

ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനി‌ൽ രാജ്യാന്തര നിലവാരത്തിലൊരുക്കിയ പഞ്ചനക്ഷത്ര ഹോട്ടൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 16 ന് ഉദ്ഘാടനം ചെയ്യും. 790 കോടി രൂപ മുടക്കി 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണ് റെയിൽവേ സ്റ്റേഷനു മുകളിലായി സ്ഥാപിച്ചിരിക്കുന്നത്.

ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനി‌ലെ പഞ്ചനക്ഷത്ര ഹോട്ടൽ ജൂലൈ 16 ന് പ്രധാനമന്ത്രി ഉത്ഘാടനം ചെയ്യും

ഗുജറാത്ത് സർക്കാരിന്‍റെ ഗാന്ധിനഗർ റെയിൽവെ ആൻഡ് അർബൻ ഡവലപ്മെന്‍റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യൻ റെയിൽവെ സ്റ്റേഷൻസ് ഡവലപ്മെന്‍റ് കോർപറേഷൻ (ഐആർഎസ്‌ഡിസി) പദ്ധതി നടപ്പാക്കിയത്.

ALSO READ: രാജ്യത്ത് 39 കോടി വാക്സിന്‍ വിതരണം ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍

11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടൽ കോംപ്ലക്സിന്‍റെ ഭാഗമായി നിർമിച്ചിരിക്കുന്നത്. 2017 ജനുവരിയിൽ പ്രധാനമന്ത്രി മോദി തന്നെയാണു പദ്ധതിക്കു തറക്കില്ലിട്ടത്. ഭോപ്പാലിലെ ഹബീബ്‌ഗഞ്ച് സ്റ്റേഷൻ വികസനവും അവസാന ഘട്ടത്തിലാണ്. ഡൽഹി ആനന്ദ് വിഹാർ, ചണ്ഡിഗഡ് സ്റ്റേഷനുകളും സമാന രീതിയിൽ നവീകരിക്കുന്നുണ്ട്

Last Updated : Jul 14, 2021, 10:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.