ETV Bharat / bharat

PM Narendra Modi Turns lyricist ഗാനരചയിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി; ശ്രദ്ധനേടി 'ഗാർബോ', വീഡിയോ കാണാം - ഗായിക ധ്വനി ഭാനുശാലി

Garbo serves as a celebration of the cultural heritage of Gujarat : പ്രധാനമന്ത്രി മോദിയുടെ സംസ്ഥാനമായ ഗുജറാത്തിന്‍റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആഘോഷമാക്കുന്നതാണ് 'ഗാർബോ' എന്ന് പേരിട്ടിരിക്കുന്ന ഗാനം

Prime Minister Narendra Modi  PM Modi  Narendra Modi turns lyricist  PM Modi turns lyricist for Navaratri anthem  PM Modi written Navaratri anthem  PM Modi written navratri song  PM Modi Navaratri song Garbo  Dhvani Bhanushali Navaratri song written by modi  ശ്രദ്ധനേടി ഗാർബോ  ഗാർബോ  ഗാർബ  ഗാനരചയിതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി  പ്രധാനമന്ത്രി നരേന്ദ്ര മോദി  സംഗീത സംവിധായകൻ തനിഷ്‌ക് ബാഗ്‌ചി  ഗായിക ധ്വനി ഭാനുശാലി  തനിഷ്‌ക് ബാഗ്‌ചി ധ്വനി ഭാനുശാലി ഗാർബോ ഗാനം
PM Narendra Modi turns lyricist
author img

By ETV Bharat Kerala Team

Published : Oct 14, 2023, 4:28 PM IST

ഹൈദരാബാദ്: സംഗീത സംവിധായകൻ തനിഷ്‌ക് ബാഗ്‌ചിയുടെ ഏറ്റവും പുതിയ നവരാത്രി ഗാനത്തിന് വരികൾ എഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാർബോ എന്ന ഗാനത്തിനായാണ് പ്രധാനമന്ത്രി തൂലിക ചലിപ്പിച്ചത് (Prime Minister Narendra Modi turned lyricist). പ്രശസ്‌ത ഗായിക ധ്വനി ഭാനുശാലിയാണ് ഗാനം ആലപിച്ചിരിക്കുന്നത് (Music composer Tanishk Bagchi and singer Dhvani Bhanushali's latest Navaratri song Garbo).

ഏതായാലും ഗാനം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച് കഴിഞ്ഞു. നടി കങ്കണ റണാവത്ത് (Kangana Ranaut) ഉൾപ്പടെ നിരവധി പേരാണ് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ധ്വനി ഭാനുശാലിയും തന്‍റെ സന്തോഷവും കൃതജ്ഞതയും എക്‌സിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

തനിഷ്‌ക് ബാഗ്‌ചിയും ഞാനും താങ്കൾ എഴുതിയ വരികൾ വളരെയേറെ ഇഷ്‌ടപ്പെടുന്നതായി പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്‌തുകൊണ്ട് ധ്വനി ഭാനുശാലി കുറിച്ചു. പ്രധാനമന്ത്രിയുടെ വരികൾക്ക് അഭിനന്ദനം അറിയിച്ച അവർ പുതിയ താളവും രചനാവൈഭവവും ഉൾച്ചേർന്ന ഗാനമാണ് തങ്ങൾ ആഗ്രഹിച്ചിരുന്നതെന്നും അത് സാധ്യമായെന്നും വ്യക്തമാക്കി. ഈ ഗാനത്തിനും വീഡിയോയ്‌ക്കും ജീവൻ പകരാൻ ജസ്റ്റ് മ്യൂസിക് (Jjust_Music) തങ്ങളെ സഹായിച്ചതായും ധ്വനി എക്‌സിൽ കുറിച്ചു.

മറുപടിയായി, ധ്വനി ഭാനുശാലിക്കും ടീമിനും നന്ദി പറയാൻ പ്രധാനമന്ത്രി മറന്നില്ല. തന്‍റെ വരികൾ അവതരിപ്പിച്ചതിന് പ്രധാനമന്ത്രി മോദി ടീമിനോട് നന്ദി പറഞ്ഞു. വർഷങ്ങൾക്ക് മുമ്പ് ഞാൻ എഴുതിയ ഒരു 'ഗർബ'യുടെ മനോഹരമായ അവതരണമാണ് ഇതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. വർഷങ്ങളായി താൻ എഴുതിയിട്ടില്ലെന്ന് പരാമർശിച്ച അദ്ദേഹം, നവരാത്രി സമയത്ത് ഗാനം പുറത്തുവിടുമെന്നും അറിയിച്ചു.

  • Thank you @dhvanivinod, Tanishk Bagchi and the team of @Jjust_Music for this lovely rendition of a Garba I had penned years ago! It does bring back many memories. I have not written for many years now but I did manage to write a new Garba over the last few days, which I will… https://t.co/WAALGzAfnc

    — Narendra Modi (@narendramodi) October 14, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം ഗുജറാത്തിൽ നിന്ന് ഉത്ഭവിച്ച, ഗുജറാത്തി നൃത്തത്തിന്‍റെ ഒരു രൂപമാണ് ഗാർബ (Garba, a form of Gujarati dance). 'ഗാർഭ' എന്ന സംസ്‌കൃത പദത്തിൽ (Sanskrit term Garbha) നിന്നാണ് ഈ പേര് ലഭിച്ചത്. കത്തിച്ചുവച്ച വിളക്കിന് ചുറ്റുമോ അല്ലെങ്കിൽ ശക്തി ദേവിയുടെ ചിത്രത്തിനോ പ്രതിമയ്‌ക്കോ ചുറ്റും പരമ്പരാഗത രീതിയിലാണ് ഗാർബകൾ നടത്തപ്പെടുന്നത്.

നവരാത്രി സമയത്തെ ഗുജറാത്തിലെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്‍റെ ആഘോഷമായി വർത്തിക്കുന്നതാണ് ഗാർബോ എന്ന ഈ ഗാനം. പ്രധാനമന്ത്രി മോദിയെ പ്രശംസിച്ചുകൊണ്ടാണ് കങ്കണ റണാവത്ത് ഗാനത്തോടുള്ള തന്‍റെ ആരാധന അറിയിച്ചത്. ഏവരെയും പ്രചോദിപ്പിക്കുകയാണ് അദ്ദേഹം എന്നും നടി കുറിച്ചു.

'അടൽ ജിയുടെ കവിതകളായാലും നരേന്ദ്രമോദി ജിയുടെ പാട്ടുകളോ കവിതകളോ ആയാലും ഹൃദയം തൊടുന്നതാണെ'ന്ന് കങ്കണ പറഞ്ഞു. എഴുത്തിലും കഥപറച്ചിലിലും കലയുടെ സൗന്ദര്യത്തിലും ആർദ്രതയിലും മുഴുകുന്ന നമ്മുടെ രാഷ്‌ട്ര നായകന്മാരെ കാണുന്നത് എപ്പോഴും ഹൃദയസ്‌പർശിയായ ഒന്നാണെന്നും കങ്കണ ട്വീറ്റ് ചെയ്‌തു.

മികച്ച പ്രതികരണമാണ് ഗാനത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. എന്നിരുന്നാലും ഗാനത്തിന്‍റെ വരികൾക്ക് പിന്നിൽ മോദിയാണെന്ന് അറിയാത്തവരുമുണ്ട്. കൂടാതെ വീഡിയോ ക്രെഡിറ്റിൽ പ്രധാനമന്ത്രി മോദിയുടെ പേര് കണ്ട് അമ്പരക്കുന്നവരും നിരവധിയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.