ETV Bharat / bharat

PM Narendra Modi Meets Xi Jinping : ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്‌ച നടത്തി നരേന്ദ്രമോദി ; അതിര്‍ത്തി പ്രശ്‌നത്തിലടക്കം ചര്‍ച്ച

PM Narendra Modi Xi Jinping Bilateral Meeting : ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെയായിരുന്നു മോദി ഷി കൂടിക്കാഴ്‌ച. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ ഇരുനേതാക്കളും തീരുമാനിച്ചു

PM Narendra Modi meeting with Xi Jinping  Xi Jinping met PM Narendra Modi on BRICS summit  Modi meeting with Xi Jinping BRICS summit  PM Narendra Modi  Xi Jinping  BRICS summit  India China bilateral relation  Narendra Modi Xi Jinping bilateral meeting  ഷി ജിന്‍പിങ് മോദിയെ കണ്ടു  മോദി ഷി കൂടിക്കാഴ്‌ച  ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്  ബ്രിക്‌സ് ഉച്ചകോടി
PM Narendra Modi Meets Xi Jinping
author img

By ETV Bharat Kerala Team

Published : Aug 25, 2023, 10:27 AM IST

Updated : Aug 25, 2023, 11:44 AM IST

ബെയ്‌ജിങ് : ഇന്ത്യ-ചൈന ബന്ധം (India China Bilateral Relation) മെച്ചപ്പെടുത്തുന്നതിലൂടെ ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാത്‌പര്യം സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഷി ജിന്‍പിങ് നയം വ്യക്തമാക്കിയത് (PM Narendra Modi Meets Xi Jinping). ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെയാണ് (BRICS summit) ചൈനീസ് പ്രസിഡന്‍റുമായി മോദി (PM Narendra) കൂടിക്കാഴ്‌ച നടത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്.

കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നിലവിലെ ഇന്ത്യ-ചൈന ബന്ധത്തെ (India China Bilateral Relation) കുറിച്ചുള്ള തങ്ങളുടെ നിരീക്ഷണങ്ങള്‍ ഇരുനേതാക്കളും പങ്കുവച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ലോകത്തിന്‍റെയും ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വികസനത്തിനും ഉതകുന്നതാണെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി. അതിര്‍ത്തിയിലെ സമാധാനം സംരക്ഷിക്കുന്നതിനായി മേഖലയിലെ പ്രശ്‌നങ്ങള്‍ സംയുക്തമായി ശരിയായ രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ലഡാക്കില്‍ - നിയന്ത്രണ രേഖയിലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തി. സേനയെ മേഖലയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. അതേസമയം 15-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെ കുറിച്ച് വിദേശകാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വത്ര നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, പ്രധാനമന്ത്രി മറ്റ് രാജ്യതലവന്‍മാരുമായി കൂടിക്കാഴ്‌ച നടത്തിയതിനെ കുറിച്ച് പരാമര്‍ശിച്ചു.

ഇന്ത്യയും ചൈനയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുകയും അതിര്‍ത്തി നിരീക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി ഉന്നയിച്ചതായും വിനയ് മോഹന്‍ ക്വത്ര പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ (BRICS summit) പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 22 നാണ് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെത്തിയത്. ഇന്നലെയാണ് 15-ാമത് ബ്രിക്‌സ് ഉച്ചകോടി അവസാനിച്ചത്.

ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും 20 രാജ്യങ്ങളുടെ തലവന്‍മാരാണ് ബ്രിക്‌സില്‍ പങ്കെടുത്തത്. ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങണമെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ബ്രിക്‌സിന്‍റെ ബിസിനസ് ഫോറത്തില്‍ 2047 ഓടെ ഇന്ത്യ വികസിത രാഷ്‌ട്രമാകുമെന്ന പ്രത്യാശയും പ്രധാനമന്ത്രി പങ്കുവച്ചു. പ്രതിദിനം വളരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ മേഖലയെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പരാമര്‍ശം നടത്തിയിരുന്നു. രാജ്യത്തിന്‍റെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍ 3ന്‍റെ സോഫ്‌റ്റ് ലാന്‍ഡിങ്ങിന് ബ്രിക്‌സ് ഉച്ചകോടിക്കിടെ ഓണ്‍ലൈനായി ചേര്‍ന്നാണ് പ്രധാനമന്ത്രി സാക്ഷിയായത്. അതേസമയം (ഓഗസ്റ്റ് 25) പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീസിലേക്ക് തിരിച്ചു.

Last Updated : Aug 25, 2023, 11:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.