ന്യൂഡൽഹി: അധികാരമല്ല, രാജ്യത്തെ സേവിക്കുകയാണ് തന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്‍റെ 83-ാമത് പതിപ്പിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതികളിലൂടെ ജനജീവിതത്തെ മാറ്റിമറിക്കാൻ സാധിച്ചു. അതിൽ താൻ വളരെ സംതൃപ്തനാണെന്നും ഇതാണ് തന്‍റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും ഭാവിയിലും അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നില്ല. ജനങ്ങളെ സേവിക്കുകയാണ് (പ്രധാൻ സേവക്) പ്രാഥമിക കർത്തവ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: Worlds tallest railway bridge: ലോകത്തെ ഏറ്റവും ഉയരമേറിയ റെയിൽപാലം മണിപ്പൂരിൽ ഒരുങ്ങുന്നു
'സബ്‌കാ സാത്ത്, 'സബ്‌കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും ഉന്നമനം) എന്ന ആശയത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. നാശത്തിന്‍റെ വക്കിലെത്തിയ ഉത്തർപ്രദേശ് ജലൗണിലെ നൂൺ നദിയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
നദിയുടെ ദയനീയാവസ്ഥ കർഷകർക്ക് വൻ പ്രതിസന്ധിയായി മാറി. ഇതോടെ ജലൗൺ നിവാസികൾ ഒന്നുചേർന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും നദിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 'സബ്‌കാ സാത്ത്, 'സബ്‌കാ വികാസ്' എന്നതിന് മികച്ച ഉദാഹരണമാണ് ഇതെന്ന് അദ്ദേഹം പരാമർശിച്ചു.