ന്യൂഡൽഹി : കേരളമുൾപ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.
ഈ മാസം 16ന് ചേരാനിരിക്കുന്ന അവലോകന യോഗത്തിൽ കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, ഒഡിഷ, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംവദിക്കുക.
കേരളത്തിൽ ഒഴിയാതെ കൊവിഡ്
കൊവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് കേരളവും മഹാരാഷ്‌ട്രയും. സംസ്ഥാനത്ത് ചൊവ്വാഴ്‌ച 14,539 പേര്‍ക്കാണ് രോഗബാധ.
READ MORE: രാജ്യത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച തൃശൂര്‍ സ്വദേശിനിക്ക് വീണ്ടും രോഗബാധ
രാജ്യത്ത് ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിനിയില്‍ വീണ്ടും വൈറസ് ബാധ കണ്ടെത്തി. വുഹാനിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴാണ്, അവിടെ മെഡിക്കൽ പഠനത്തിലായിരുന്ന വിദ്യാർഥിനി കേരളത്തിലേക്ക് മടങ്ങിയത്. തുടർന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 31,443 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 118 ദിവസത്തിനുള്ളിൽ സ്ഥിരീകരിക്കുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ 4,31,315 സജീവ രോഗികളാണ് രാജ്യത്തുള്ളതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
READ MORE: ആഘോഷങ്ങൾക്കായി കാത്തിരിക്കാം, ജാഗ്രത കൈവെടിയരുത്: ഐഎംഎ