ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ 100-ാം വയസിലേക്ക്. ജൂണ്‍ 18നാണ് അമ്മ ഹിരാബയുടെ ജന്മ ദിനം. പിറന്നാള്‍ ദിനത്തില്‍ ജന്മനാടായ വഡ്‌നഗറിൽ മതചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദി പറഞ്ഞു.
ജൂണ്‍ 18ന് മോദി ഗുജറാത്തിലെ പാവഗഡ് ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് വഡോദരയിൽ റാലിയെ അഭിസംബോധന ചെയ്തതിന് ശേഷം സഹോദരന്‍ പങ്കജിനൊപ്പം ഗാന്ധിനഗറിൽ താമസിക്കുന്ന അമ്മയെ സന്ദര്‍ശിക്കും. പിറന്നാള്‍ ദിനത്തില്‍ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ മോദി കുടുംബത്തിന്‍റെ സമൂഹ സദ്യയും ഉണ്ടാകും. തുടര്‍ന്ന് ഭജൻ സന്ധ്യ, ശിവ ആരാധന, സുന്ദർകാണ്ഡ് പഥ് തുടങ്ങിയ പരിപാടികളുമുണ്ടാകും. മാര്‍ച്ചിലാണ് നരേന്ദ്ര മോദി തന്‍റെ അമ്മയെ അവസാനമായി സന്ദര്‍ശിച്ചത്.
also read: മോദിയുടെ 71-ാം പിറന്നാള്‍: ഒക്‌ടോബര്‍ 7 വരെ നീളുന്ന ആഘോഷ പരിപാടികളുമായി ബിജെപി