ETV Bharat / bharat

സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയത് ചരിത്രപരമെന്ന് രമേഷ് പൊഖ്രിയാല്‍

'വിദ്യാഭ്യാസ മന്ത്രാലയം, സിബിഎസ്ഇ ചെയർമാൻ, സെക്രട്ടറി, സംസ്ഥാന മന്ത്രിമാർ, വിദ്യാഭ്യാസ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ പരീക്ഷ ബോർഡ് ചെയർമാൻമാർ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ റദ്ദാക്കിയത്'

CBSE Class 12 board exams  CBSE exams cancelled  cbse exam news  സിബിഎസ്ഇ പരീക്ഷ  സിബിഎസ്ഇ പരീക്ഷ റദ്ദാക്കി  സിബിഎസ്ഇ പരീക്ഷ വാർത്ത  രമേശ് പൊക്രിയാൽ വാർത്ത  Ramesh Pokhriyal news
രമേശ് പൊക്രിയാൽ
author img

By

Published : Jun 2, 2021, 6:01 PM IST

ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒഴിവാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ വാഴ്ത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍. ഇതിനെ ചരിത്രപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും പരിഗണിച്ചാണ് ചരിത്രപരമായ തീരുമാനം പ്രധാനമന്ത്രി കൈക്കൊണ്ടത്. വിദ്യാർഥികളുടെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ഉണ്ടാകരുതെന്ന നിലപാടാണ് നരേന്ദ്ര മോദിക്ക് എക്കാലത്തുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Also Read: തെലങ്കാന സംസ്ഥാന രൂപീകരണ ദിനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് നരേന്ദ്ര മോദി

പരീക്ഷ റദ്ദാക്കാനുള്ള തീരുമാനത്തിലെത്തും മുമ്പ്, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സിബിഎസ്ഇ ചെയർമാൻ, സെക്രട്ടറി, സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ, സെക്രട്ടറിമാർ, പരീക്ഷ ബോർഡ് ചെയർമാൻമാർ എന്നിവരുമായി താൻ ആശയവിനിമയം നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. വിശദമായ ചർച്ചകളെക്കുറിച്ച് താൻ പ്രധാനമന്ത്രി മോദിയെ അറിയിച്ചിരുന്നു. എല്ലാം വിശകലനം ചെയ്‌തതിന് ശേഷമാണ് പ്രധാനമന്ത്രി തീരുമാനമെടുത്തത്. വിദ്യാർഥികളും രക്ഷിതാക്കളും ഉദ്യോഗസ്ഥരും ഇതിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും പൊഖ്രിയാല്‍ പറഞ്ഞു.

Also Read: വിദേശ വാക്സിനുകൾ എത്തിക്കാന്‍ കൂടുതൽ ഇളവുകളുമായി ഡിസിജിഐ

കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ ഉപേക്ഷിക്കാനുള്ള തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലായിരുന്നു തീരുമാനം. ഏപ്രിൽ 14ന് കേന്ദ്ര സർക്കാർ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.