റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്‌ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല അറിയിച്ചു. ജോ ബൈഡൻ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ "സപ്ലൈ ചെയിൻ റെസിലിയൻസ്" എന്ന വിഷയമാവും ഇരുവരും ചര്‍ച്ച ചെയ്യുക.
ഇതിന് പിന്നാലെ ജി20 ഉച്ചകോടിയുടെ ഭാഗമായി മറ്റ് ഉഭയകക്ഷികളുമായും പ്രധാനമന്ത്രി യോഗം നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം സാമ്പത്തിക പരിഷ്‌കരണങ്ങളിലും വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണത്തിലും ഇന്ത്യയെ തങ്ങളുടെ പങ്കാളിയാക്കാൻ പ്രധാനമന്ത്രി ജി20 രാജ്യങ്ങളെ ക്ഷണിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
also read: 'ക്രിസ്‌ത്യൻ - ഹിന്ദു ബന്ധം പ്രകാശം നിറയ്ക്കും' ; സന്ദേശവുമായി വത്തിക്കാൻ