ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിൽ; സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്‌ ഫ്ലാഗ് ഓഫ് ചെയ്യും - സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ വികസനം

ഇന്ന് രാവിലെ രാവിലെ 11.30ന് ഹൈദരാബാദിൽ എത്തും. 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.

PM Modi visits telangana today to launch projects  PM Modi visits telangana today  PM Modi visits hyderabad today  PM Modi  PM Modi hyderabad  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തെലങ്കാനയിൽ  സെക്കന്തരാബാദ് തിരുപ്പതി  സെക്കന്തരാബാദ് തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്‌  പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസ്‌ ഹൈദരാബാദ്  സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ വികസനം  മോദി
മോദി
author img

By

Published : Apr 8, 2023, 8:52 AM IST

Updated : Apr 8, 2023, 9:05 AM IST

ഹൈദരാബാദ്: വിവധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെത്തും. 11,300 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ, സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്‌ ഫ്ലാഗ് ഓഫ് ചെയ്യും.

ഇന്ന് രാവിലെ 11.30ന് തെലങ്കാനയിൽ എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്‌ക്ക് 1.30ഓടെ പരിപാടികൾ പൂർത്തികരിച്ച് തമിഴ്‌നാട്ടിലേക്ക് തിരിക്കും. പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിലും മോദി പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എയിംസ് ബീബിനഗർ (AIIMS Bibinagar), ഇതിന് സമീപത്തെ അഞ്ച് ദേശീയ പാത പദ്ധതികൾ എന്നിവയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും.

കൂടാതെ, സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്‍റെ പുനർവികസനത്തിന്‍റെ തറക്കല്ലിടലും റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഹൈദരാബാദിനെ തിരുപ്പതിയുമായി ബന്ധിപ്പിക്കുന്ന സെക്കന്തരാബാദ് തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ്, മൂന്ന് മാസത്തിനുള്ളിൽ തെലങ്കാനയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനാണ് ഇത്. സെക്കന്തരാബാദ് തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ എത്തുന്നതോടെ യാത്ര സമയം ഏകദേശം മൂന്നര മണിക്കൂർ കുറയും.

സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്‍റെ പുനർവികസനം 720കോടി രൂപ ചെലവിൽ നടത്തും. ലോകോത്തര സൗകര്യങ്ങളോടുകൂടിയായിരിക്കും റെയിൽവേ സ്റ്റേഷന്‍റെ രൂപകൽപ്പന. എല്ലാ യാത്ര സൗകര്യങ്ങളോടും കൂടിയ ഡബിൾ ലെവൽ വിശാലമായ റൂഫ് പ്ലാസയും മൾട്ടി മോഡൽ കണക്റ്റിവിറ്റിയും റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരിക്കും. സന്ദർശന വേളയിൽ, ഹൈദരാബാദ്-സെക്കന്തരാബാദ് നഗര മേഖലയിലെ സബർബൻ സെക്ഷനിൽ 13 പുതിയ മൾട്ടി മോഡൽ ട്രാൻസ്‌പോർട്ട് സർവീസ് (എംഎംടിഎസ്) പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

സെക്കന്തരാബാദ്-മഹബൂബ് നഗർ പദ്ധതിയുടെ ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. 1,410 കോടി രൂപ ചെലവഴിച്ചാണ് 85 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പദ്ധതി പൂർത്തിയാക്കിയത്. പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുപരിപാടിയിൽ ഹൈദരാബാദിലെ ബീബിനഗർ എയിംസിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിർവഹിക്കും. 1,350 കോടി രൂപ ചെലവഴിച്ചാണ് എയിംസ് ബീബിനഗർ വികസിപ്പിക്കുന്നത്. സമഗ്രവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് എയിംസ് ബീബിനഗർ.

7,850 കോടി രൂപയോലം ചെലഴിച്ച് ദേശീയപാത പദ്ധതികളുടെ തറക്കല്ലിടലും മോദി നിർവ്വഹിക്കും. റോഡ് പദ്ധതികൾ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്‍റെയും റോഡ് കണക്റ്റിവിറ്റിയെ ശക്തിപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

Last Updated : Apr 8, 2023, 9:05 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.