ന്യൂഡൽഹി : യാസ് ചുഴലിക്കാറ്റ് ഉണ്ടാക്കിയ ആഘാതം നേരിട്ടുകണ്ട് മനസ്സിലാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളില്‍ ആകാശ നിരീക്ഷണം നടത്തും. വെള്ളിയാഴ്ച രാവിലെ ഭുവനേശ്വറിൽ എത്തുന്ന പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. തുടർന്ന് അദ്ദേഹം ബാലസോർ, ഭദ്രക്, പൂർബ മെഡിനിപൂർ എന്നിവിടങ്ങളിലൂടെ ഹെലികോപ്റ്ററില്‍ പറന്ന് സാഹചര്യം വിലയിരുത്തും. തുടർന്ന് അദ്ദേഹം പശ്ചിമബംഗാളിലേക്ക് പോകും.
Also Read:യാസ് ചുഴലിക്കാറ്റ്; ബംഗാളിൽ ഒരു കോടി ജനങ്ങളെ ബാധിച്ചു, മൂന്ന് ലക്ഷം വീടുകൾ തകർന്നു
യാസ് ചുഴലിക്കാറ്റ് ഒഡിഷയിലും ബംഗാളിലും കനത്ത നാശനഷ്ടമാണ് വരുത്തിയത്. ഒരു കോടിയിൽ അധികം ജനങ്ങളെ യാസ് ചുഴലിക്കാറ്റ് ബാധിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു. ഒഡിഷയിലും കനത്ത നഷ്ടമാണ് ചുഴലിക്കാറ്റിലുണ്ടായതെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചു. കോടിക്കണക്കിന് രൂപയുടെ കൃഷി നാശം ഉണ്ടായതായി അദ്ദേഹം പറഞ്ഞു.