ETV Bharat / bharat

റഷ്യ-യുക്രൈൻ യുദ്ധം : ഇടപെടലുമായി ഇന്ത്യ; മോദി അൽപസമയത്തിനകം പുടിനുമായി സംസാരിക്കും - റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇടപെടലുമായി ഇന്ത്യ

റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന്‌ യുക്രൈന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് നരേന്ദ്ര മോദി പുടിനുമായി സംസാരിക്കുന്നത്.

PM Modi to speak to Russian President Putin shortly  റഷ്യ-യുക്രൈൻ യുദ്ധം  PM Modi to speak to Russian President Putin  RUSSIA VS UKRAINE  Russia attack Ukraine  Russia Ukraine War  Russia Ukraine News  Russia Ukraine Crisis News  Russia-ukraine conflict  vladimir putin  Russia-Ukraine War Crisis  russia declares war on ukraine  Russia-Ukraine live news  മോദി അൽപസമയത്തിനകം പുടിനുമായി സംസാരിക്കും  റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇടപെടലുമായി ഇന്ത്യ  യുക്രൈനിൽ സൈനിക നീക്കം നടത്തി റഷ്യ
റഷ്യ-യുക്രൈൻ യുദ്ധം: ഇടപെടലുമായി ഇന്ത്യ; മോദി അൽപസമയത്തിനകം പുടിനുമായി സംസാരിക്കും
author img

By

Published : Feb 24, 2022, 10:46 PM IST

ന്യൂഡൽഹി: യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി അൽപസമയത്തിനകം സംസാരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വി ശ്രിംഗ്‌ല. റഷ്യ അധിനിവേശം നടത്തുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇടപെടണമെന്ന യുക്രൈന്‍റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് നടപടി.

നിലവിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകൗണ്‍സിൽ യോഗം ചേരുകയാണ്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രത്യാഘാതങ്ങളും പെട്രോൾ, ക്രൂഡ് ഓയിൽ വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങളും യോഗത്തിൽ ചർച്ച ചെയ്യുന്നുവെന്നാണ് വിവരം.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ എന്നിവരും ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ഇതിന് ശേഷം പ്രധാനമന്ത്രി പുടിനുമായി സംസാരിക്കും.

ALSO READ: യുക്രൈനില്‍ ബഹുതല ആക്രമണം കടുപ്പിച്ച് റഷ്യ, കീവില്‍ നിലയ്ക്കാത്ത സ്ഫോടനങ്ങള്‍ ; മരണസംഖ്യയേറുന്നു

ഇന്ന് രാവിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി മോദി നേരിട്ട് മധ്യസ്ഥത വഹിക്കണമെന്ന് ഇന്ത്യയിലെ ഉക്രൈന്‍ അംബാസഡർ ഡോ. ഇഗോർ പൊലിഖ അഭ്യർഥിച്ചിരുന്നു. പുടിൻ മോദിയെ കേൾക്കുമെന്നും ഇന്ത്യയിൽ നിന്ന് അനുകൂലമായ നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും പൊലിഖ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

അതേസമയം റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിലെത്തി. കീവിലെ സൈനിക വിമാനത്താവളം സൈന്യം ആക്രമിച്ചതായാണ് വിവരം. കീവിൽ യുക്രൈൻ പ്രതിരോധ രഹസ്യാന്വേഷണ ആസ്ഥാനത്തിന് സമീപം ഉഗ്രസ്ഫോടനം നടന്നു. ഇതിനകം തന്നെ 100ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.