ETV Bharat / bharat

പിഎം കിസാൻ നിധി; എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും - എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

നാളെ രാജ്യത്തെ കര്‍ഷകരെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണെന്നും കര്‍ഷക സഹോദരങ്ങളോട് നാളെ സംവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

 PM Modi to release 8th instalment of financial benefit under PM-KISAN tomorrow PM Modi 8th instalment of financial benefit under PM-KISAN PM-KISAN പിഎം കിസാൻ നിധി; എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും പിഎം കിസാൻ നിധി എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും പ്രധാനമന്ത്രി
പിഎം കിസാൻ നിധി; എട്ടാം ഗഡു വിതരണം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
author img

By

Published : May 13, 2021, 6:33 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന അഥവാ പി എം കിസാൻ നിധിയുടെ എട്ടാമത്തെ ഗഡുവിന്‍റെ വിതരണം നാളെ ആരംഭിക്കും. വീഡിയോ കോണ്‍ഫറൻസിങ് വഴി പ്രധാനമന്ത്രി തന്നെയാണ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കുക. നാളെ രാജ്യത്തെ കര്‍ഷകരെ സംബന്ധിച്ച് പ്രധാനപ്പെട്ട ദിവസമാണെന്നും കര്‍ഷക സഹോദരങ്ങളോട് നാളെ സംവദിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്തെ 9.5 കോടി വരുന്ന കര്‍ഷകര്‍ക്കായി 19000 കോടി രൂപ നാളെ വിതരണം ചെയ്യുമെന്നും ചടങ്ങില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും ചടങ്ങില്‍ പങ്കെടുക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2000 രൂപയാണ് ഓരോ അംഗങ്ങളുടെയും അക്കൗണ്ടിലെത്തുക. ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് പി എം കിസാൻ നിധി. പദ്ധതിപ്രകാരം പ്രതിവർഷം മൂന്ന് ഗഡുക്കളായി 6000 രൂപയാണ് കർഷകർക്ക് നൽകുക.

Read Also…….പിഎം കിസാന്‍ പദ്ധതിയില്‍ ഇളവ് നൽകി കേന്ദ്രം

കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ആദ്യ ഗഡു നൽകിയത്. തുടർന്ന് രണ്ടാം ഗഡു ഓഗസ്ത് മുതൽ നവംബർ വരെയും നൽകി. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മൂന്നാമത്തെ ഗഡുവാണ് ഈമാസം അഗംങ്ങൾക്ക് ലഭിക്കുക. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) മോഡ് വഴി ഓൺലൈനായാണ് കേന്ദ്ര സർക്കാർ അർഹരായ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക.

ലിസ്റ്റിലെ പേര് എങ്ങനെ പരിശോധിക്കാം

എട്ടാം തവണയുടെ തുക അക്കൗണ്ടിൽ വരാൻ പോകുന്നുണ്ടോ ഇല്ലയോ എന്നതിന്‍റെ എല്ലാ വിവരങ്ങളും pmkisan.gov.in എന്ന website ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഈ പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഈ പദ്ധതിയിൽ സ്വയം രജിസ്റ്റർ ചെയ്യണം.

പിഎം കിസാൻ നിധിയിൽ എങ്ങനെ ചേരാം?

ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടുമുള്ളവര്‍ക്ക് കൃഷിഭൂമിയുടെ വിവരങ്ങൾ കാണിച്ച് പദ്ധതിയിൽ അപേക്ഷിക്കാം. ഓൺലൈനിലൂടെ നേരിട്ടോ, അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. വില്ലേജ് ഓഫീസുകൾ മുഖേനയും പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ പേര് ആധാര്‍ കാര്‍ഡിലും ബാങ്ക് അക്കൗണ്ടിലും ഒരുപോലെയായിരിക്കണം.

പിഎം കിസാൻ നിധി ഗഡു അക്കൗണ്ടിൽ എത്തിയോ എന്ന് പരിശോധിക്കാൻ;

  • പിഎം കിസാൻ നിധി ഔദ്യോഗിക (https://pmkisan.gov.in/) വെബ്സൈറ്റ് സന്ദർശിക്കുക
  • 'ഫാർമേഴ്‌സ് കോർണർ' വിഭാഗത്തിലേക്ക്' പോകുക
  • 'ഗുണഭോക്തൃ നില' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഗുണഭോക്താവിന് ഇതുവഴി അപേക്ഷയുടെ നില പരിശോധിക്കാൻ കഴിയും. കൂടാതെ രജിസ്റ്റർ ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന തുകയോടൊപ്പം കർഷകന്റെ പേരും പട്ടികയിൽ ഉണ്ടാകും.
  • 'ഡാറ്റ നേടുക' ക്ലിക്ക് ചെയ്യുക.
  • ഫാർമേഴ്‌സ് കോർണറിലേക്ക് പോകുക.
  • ഗുണഭോക്തൃ പട്ടിക കാണുന്നതിന് 'പിഎം കിസാൻ ഗുണഭോക്തൃ പട്ടിക' ക്ലിക്ക് ചെയ്യുക.
  • സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, ഗ്രാമം തുടങ്ങിയ വിശദാംശങ്ങൾ നൽകുക.
  • 'റിപ്പോർട്ട് നേടുക' തിരഞ്ഞെടുക്കുക.
  • സംശയങ്ങൾക്ക് 011-23381092 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.