ETV Bharat / bharat

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ ശിലാസ്ഥാപനം നടത്തും

author img

By

Published : Dec 10, 2020, 2:44 AM IST

pm-modi-to-lay-foundation-stone-of-new-parliament-building  പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന്  ന്യൂഡൽഹി  വെർച്വൽ ചടങ്ങ്
പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഇന്ന്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ഭൂമി പൂജയും ശിലാസ്ഥാപനവും നടക്കും. വെർച്വൽ ചടങ്ങിൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർല, കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഗവർണർമാരും വിവിധ രാജ്യങ്ങളുടെ അംബാസഡർമാരും പങ്കെടുക്കും. വളരെ സൗകര്യങ്ങളോടെയാണ് കെട്ടിടം നിർമിക്കുന്നത്. ആത്‌മനിർഭർ ഭാരതിന്‍റെ ഭാഗമായിട്ടാണ് പുതിയതായി നിർമിക്കുന്ന മന്ദിരം. കെട്ടിടത്തിന്‍റെ അകത്ത് ഇന്ത്യൻ സംസ്‌കാരം, പ്രാദേശിക കലകൾ, കരകൗശല വസ്‌തുക്കൾ, തുണിത്തരങ്ങൾ, വാസ്‌തുവിദ്യ എന്നിവയും പ്രദർശിപ്പിക്കും.

പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന മനോഹരമായ കേന്ദ്ര ഭരണഘടനാ ഗാലറിയും മന്ദിരത്തിൽ നിർമിക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. കാര്യക്ഷമമായ ഹരിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരിസ്ഥിതി സൗഹാർദപരമായി കെട്ടിടമാകും നിർമിക്കുക കെട്ടിടത്തിൽ ഉയർന്ന നിലവാരമുള്ള ഓഡിയോ-വിഷ്വൽ സൗകര്യങ്ങൾ, മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടായിരിക്കും.

പുതിയ മന്ദിരത്തില്‍ ലോക്‌സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും. നിലവില്‍ ലോക്‌സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കണക്കിലെടുത്താണിത്.ഇപ്പോഴത്തെ പാർലമെന്‍റ് മന്ദിരത്തിനു സമീപത്തായി 971 കോടി രൂപ ചെലവിട്ടാണു നിർമാണം. 2022 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.