ന്യൂഡൽഹി: പ്രവാസി ഭാരതീയ ദിവസ് (പി.ബി.ഡി) കൺവെൻഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ‘ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്നതാണ് 16-ാമത് പി.ബി.ഡി കൺവെൻഷൻ 2021ൻ്റെ പ്രമേയം. വെർച്വലായാണ് ചടങ്ങ് നടക്കുക.
വിദേശ ഇന്ത്യക്കാരുമായി ഇടപഴകുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ് പ്രവാസി ഭാരതിയ ദിവസ് കൺവെൻഷൻ. ഉദ്ഘാടനത്തിന് ശേഷം രണ്ട് സമ്മേളനങ്ങളും നടക്കും. ആദ്യ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രിയും വാണിജ്യ വ്യവസായ മന്ത്രിയും സംസാരിക്കും. ആത്മനിർ ഭാരതിലെ പ്രവാസിയുടെ പങ്ക് എന്ന വിഷയത്തിലാണ് ഇരുവരും സംസാരിക്കുക.
കൊറോണക്ക് ശേഷമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതാണ് രണ്ടാമത്തെ സമ്മേളനം. ആരോഗ്യ, സാമ്പത്തിക, സാമൂഹിക, അന്താരാഷ്ട്ര രംഗത്തെ പ്രമുഖർ വിഷയത്തിൽ ചർച്ചകൾ നടത്തും. 2020-21 ലെ പ്രവാസി ഭാരതീയ സമ്മർ അവാർഡുകൾക്ക് അർഹരായവരുടെ പേരുകള്‍ രാഷ്ട്രപതി പ്രഖ്യാപിക്കും.