ETV Bharat / bharat

ഇന്ത്യ -ബംഗ്ലാദേശ്‌ ''മൈത്രി സേതു'' പാലം ഇന്ന്‌ നാടിന് സമര്‍പ്പിക്കും - India and Bangladesh

133 കോടി ചെലവിൽ നിർമിച്ച പാലത്തിന്‌ 1.9 കിലോമീറ്റർ നീളമുണ്ട്

ഇന്ത്യ -ബംഗ്ലാദേശ്  ബംഗ്ലാദേശ്‌  മൈത്രി സേതു  പ്രധാനമന്ത്രി  ഉദ്‌ഘാടനം  മോദി  Maitri Setu  India and Bangladesh  PM Modi to inaugurate
ഇന്ത്യ -ബംഗ്ലാദേശ്‌ ''മൈത്രി സേതു'' പാലം പ്രധാനമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും
author img

By

Published : Mar 9, 2021, 7:02 AM IST

ന്യൂഡൽഹി: ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലുള്ള ''മൈത്രി സേതു'' പാലം പ്രധാനമന്ത്രി നരന്ദ്രമോദി ഇന്ന്‌ ഉദ്‌ഘാടനം ചെയ്യും. വീഡിയോ കോൺഫറൻസിലൂടെയാണ്‌ ഉദ്‌ഘാടനം. ത്രിപുരയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്കും പ്രധാനമന്ത്രി ഇന്ന്‌ തുടക്കം കുറിക്കും .

ത്രിപുര -ബംഗ്ലാദേശ്‌ അതിർത്തിയിലൂടെ ഒഴുകുന്ന ഫെനി നദിയിലാണ്‌ മൈത്രി സേതു പാലം നിർമിച്ചിരിക്കുന്നത്‌. 133 കോടി ചെലവിൽ നിർമിച്ച പാലത്തിന്‌ 1.9 കിലോമീറ്റർ നീളമുണ്ട്‌. ഇന്ത്യയിലെ സബ്‌റൂമിനെ ബംഗ്ലാദേശിലെ റാംഗഡുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ്‌ പാലത്തിന്‍റെ നിർമാണം. നാഷണൽ ഹൈവേയ്‌സ്‌ ഇൻഫ്രാസ്‌ട്രക്‌ച്ചർ ഡെവലപ്പ്‌മെന്‍റ്‌ കോർപറേഷൻ ലിമിറ്റഡിനാണ്‌ പാലത്തിന്‍റെ നിർമാണ ചുമതല. ഇന്ത്യ -ബംഗ്ലാദേശ്‌ സൗഹൃദത്തിന്‍റെ പ്രതീകമായാണ്‌ പാലത്തിന് ''മൈത്രി സേതു'' എന്ന പേര്‌ നൽകിയത്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.