ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പരിപാടി. മൻ കി ബാത്തിന്‍റെ എഴുപത്തിയേഴാം ഭാഗമാണിത്. ആത്മ നിർഭർ ഭാരതിനെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളും മറ്റുമാണ് അദ്ദേഹം ഇന്ന് ജനങ്ങളോട് പങ്കുവയ്‌ക്കുന്നത്.
Also Read: കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്ക് 10 ലക്ഷവും സൗജന്യ വിദ്യാഭ്യാസവും നല്‍കും
ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ എന്നിവയുടെ മുഴുവൻ ശൃംഖലയിലും, ഓൾ ഇന്ത്യ റേഡിയോയുടെ ന്യൂസ് വെബ്‌സൈറ്റായ www.newsonair.com, ന്യൂസ് ഓൺ എയർ മൊബൈൽ ആപ്പ് എന്നിവയിലും പ്രധാനമന്ത്രിയുടെ പരിപാടി സംപ്രേഷണം ചെയ്യും. എല്ലാ മാസവും അവസാന ഞായറാഴ്‌ച പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പരിപാടിയാണിത്.