ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരമ്പരയായ മന്‍കി ബാത്തിന്‍റെ 81-മത് പതിപ്പ് ഞായറാഴ്‌ച (26.09.21) രാവിലെ 11 മണിക്ക് നടക്കും. ഓള്‍ ഇന്ത്യ റേഡിയോയും ദൂരദര്‍ശനും പരിപാടി നേരിട്ട് സംപ്രേഷണം ചെയ്യും. അമേരിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ ശേഷം പ്രധാനമന്ത്രി നടത്തുന്ന ആദ്യ പരിപാടിയാണിത്.
യുഎന്‍ പ്രതിനിധി സഭയുടെ 76-ാം സെഷനെ അഭിസംബോധന ചെയ്യുന്നതിനും ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമായാണ് പ്രധാനമന്ത്രി അമേരിക്കയില്‍ എത്തിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ വിവിധ ലോക നേതാക്കളുമായും പ്രമുഖ വ്യവസായികളുമായും മോദി സംസാരിച്ചിരുന്നു.
കൂടുതല്‍ വയാനക്ക്: കൂടുതൽ ഇളവുകൾ ; ഇനിമുതൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ഇന്ത്യന്‍ വംശജ കൂടിയായ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസ് എന്നിവരെയും പ്രധാനമന്ത്രി നേരില്‍ കണ്ടിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജാപ്പനിസ് പ്രധാനമന്ത്രി യോഷിഹിദേ സുഗ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.
മുന്‍പ് ഓഗസ്റ്റ് 29നാണ് അദ്ദേഹം 80 മന്‍കി ബാത്ത് പതിപ്പില്‍ അവസാനം സംസാരിച്ചത്. ഇതില്‍ പഞ്ചാബിലും തമിഴ്നാട്ടിലും കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ അതത് ഗ്രാമങ്ങളില്‍ നടത്തുന്ന മാലിന്യ സംസ്കരണ പരിപാടിയെ അദ്ദേഹം പ്രശംസിച്ചിരുന്നു.