ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടിയതിലൂടെ ഗുജറാത്തിലെ ഒരോ ബിജെപി പ്രവര്‍ത്തകനും 'ചാമ്പ്യന്‍'മാര്‍ ആയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവര്‍ത്തകരുടെ കഠിനാധ്വാനം ഇല്ലായിരുന്നെങ്കില്‍ ഈ ചരിത്ര വിജയം ഉണ്ടാകുമായിരുന്നില്ല. പാര്‍ട്ടിയുടെ യഥാര്‍ഥ ശക്തി പ്രവര്‍ത്തകരാണെന്നും നരേന്ദ്ര മോദി ട്വീറ്ററില്‍ കുറിച്ചു.
-
To all hardworking @BJP4Gujarat Karyakartas I want to say - each of you is a champion! This historic win would never be possible without the exceptional hardwork of our Karyakartas, who are the real strength of our Party.
— Narendra Modi (@narendramodi) December 8, 2022 " class="align-text-top noRightClick twitterSection" data="
">To all hardworking @BJP4Gujarat Karyakartas I want to say - each of you is a champion! This historic win would never be possible without the exceptional hardwork of our Karyakartas, who are the real strength of our Party.
— Narendra Modi (@narendramodi) December 8, 2022To all hardworking @BJP4Gujarat Karyakartas I want to say - each of you is a champion! This historic win would never be possible without the exceptional hardwork of our Karyakartas, who are the real strength of our Party.
— Narendra Modi (@narendramodi) December 8, 2022
ഗുജറാത്തിലെ ജനശക്തിക്ക് മുന്നില്‍ താന്‍ നമ്രശിരസ്‌കനാവുകയാണെന്നും മോദി ട്വിറ്ററില്‍ വ്യക്തമാക്കി. "ഗുജറാത്തിന് നന്ദി. വളരെ നല്ല തെരഞ്ഞെടുപ്പ് ഫലം കണ്ട് ഞാന്‍ വികാരാധീനനായിരിക്കുകയാണ്. വികസനത്തിന്‍റ രാഷ്‌ട്രീയത്തിന് ജനങ്ങളുടെ ആശീര്‍വാദം ലഭിച്ചിരിക്കുകയാണ്. വികസനത്തിന് ലഭിച്ച ആക്കത്തിന് ഇനിയും വേഗത വേണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഗുജറാത്തിലെ ജനങ്ങളുടെ ശക്തിക്ക് മുന്നില്‍ വണങ്ങുകയാണ്," മോദി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
-
Thank you Gujarat. I am overcome with a lot of emotions seeing the phenomenal election results. People blessed politics of development and at the same time expressed a desire that they want this momentum to continue at a greater pace. I bow to Gujarat’s Jan Shakti.
— Narendra Modi (@narendramodi) December 8, 2022 " class="align-text-top noRightClick twitterSection" data="
">Thank you Gujarat. I am overcome with a lot of emotions seeing the phenomenal election results. People blessed politics of development and at the same time expressed a desire that they want this momentum to continue at a greater pace. I bow to Gujarat’s Jan Shakti.
— Narendra Modi (@narendramodi) December 8, 2022Thank you Gujarat. I am overcome with a lot of emotions seeing the phenomenal election results. People blessed politics of development and at the same time expressed a desire that they want this momentum to continue at a greater pace. I bow to Gujarat’s Jan Shakti.
— Narendra Modi (@narendramodi) December 8, 2022
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ കാര്യത്തില്‍ ബിജെപി മുന്‍കാല റെക്കോഡുകള്‍ തകര്‍ക്കാന്‍ പോകുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആകെയുള്ള 182 സീറ്റുകളില്‍ ബിജെപി 158 സീറ്റുകളില്‍ വിജയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ 79 സീറ്റുകളില്‍ ബിജെപി ഗുജറാത്തില്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. 79 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട്.