ന്യൂഡൽഹി: കൊവിഡ് വാക്സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചാണ് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ പ്രധാനമന്ത്രി സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ആഗോള തലത്തിൽ കൊവിഡിനെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്താൻ ഡോക്ടർമാരും ശാസ്ത്രജ്ഞരും നടത്തിയ പ്രവർത്തനം ശ്രദ്ധേയമാണെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. വാക്സിൻ എടുക്കാൻ യോഗ്യരായ എല്ലാവരും വാക്സിൻ എടുക്കാൻ താൻ അഭ്യർത്ഥിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് പ്രവർത്തിച്ച് ഇന്ത്യയെ കൊവിഡ് മുക്തമാക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
-
Took my first dose of the COVID-19 vaccine at AIIMS.
— Narendra Modi (@narendramodi) March 1, 2021 " class="align-text-top noRightClick twitterSection" data="
Remarkable how our doctors and scientists have worked in quick time to strengthen the global fight against COVID-19.
I appeal to all those who are eligible to take the vaccine. Together, let us make India COVID-19 free! pic.twitter.com/5z5cvAoMrv
">Took my first dose of the COVID-19 vaccine at AIIMS.
— Narendra Modi (@narendramodi) March 1, 2021
Remarkable how our doctors and scientists have worked in quick time to strengthen the global fight against COVID-19.
I appeal to all those who are eligible to take the vaccine. Together, let us make India COVID-19 free! pic.twitter.com/5z5cvAoMrvTook my first dose of the COVID-19 vaccine at AIIMS.
— Narendra Modi (@narendramodi) March 1, 2021
Remarkable how our doctors and scientists have worked in quick time to strengthen the global fight against COVID-19.
I appeal to all those who are eligible to take the vaccine. Together, let us make India COVID-19 free! pic.twitter.com/5z5cvAoMrv
പുതുച്ചേരി സ്വദേശിയായ നഴ്സ് പി നിവേദയാണ് മോദിക്ക് ഭാരത് ബയോടെക്കിന്‍റെ കൊവാക്സിൻ കുത്തിവെച്ചത്. ഇവരുടെ സഹായിത്തിനുണ്ടായിരുന്ന നഴ്സ് മലയാളിയാണ്.
അതേസമയം, കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങു. കൂടാതെ മാർച്ച് ഒന്ന് തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ട കൊവിഡ് വാക്സിനേഷൻ ആരംഭിക്കും. രണ്ടാം ഘട്ടത്തിൽ അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും മറ്റ് രോഗങ്ങളുള്ള 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും.