ന്യൂഡൽഹി : ദുരന്ത സമയത്ത് പരിക്കേറ്റവരുടെ പുനരധിവാസത്തിൽ ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദാബാദിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് കോൺഫറൻസിൽ വെർച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിമെഡിസിൻ സൗകര്യം വ്യാപകമായി ലഭ്യമാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
ടെലിമെഡിസിൻ സൗകര്യം ലഭ്യമാക്കുന്നതോടെ ദുരന്തങ്ങളിൽപ്പെട്ടവർക്ക് സഹായം ലഭിക്കും. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ ഫിസിയോ തെറാപ്പിസ്റ്റുകളുടെ പങ്ക് വലുതാണ്. ഫിസിയോ തെറാപ്പിസ്റ്റുകൾ ജനങ്ങളുടെ പ്രത്യാശയുടെയും പ്രതിരോധത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമായി ഉയർന്നുവരുന്നു. വൻ ദുരന്തങ്ങൾക്ക് ശേഷം പരിക്കേറ്റവരെ വീണ്ടെടുക്കുന്നതിൽ ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും മോദി പറഞ്ഞു.
തുർക്കിയിലുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന. ഫിസിയോ തെറാപ്പിസ്റ്റുകളെ ആവശ്യമുള്ളവര്‍ക്ക് മൊബൈലിലൂടെ ബന്ധപ്പെടാനാവണം. തുർക്കി ഭൂകമ്പം പോലെ വലിയ ദുരന്തത്തിന് ശേഷം ധാരാളം ഫിസിയോ തെറാപ്പിസ്റ്റുകൾ ആവശ്യമായി വന്നേക്കും. അത്തരമൊരു സാഹചര്യത്തിൽ, വീഡിയോ കൺസൾട്ടിങ്ങിലൂടെ നിങ്ങൾക്ക് ഒരുപാട് സഹായിക്കാനാകുമെന്നും മോദി പറഞ്ഞു.
-
Sharing my remarks at the Indian Association of Physiotherapist National Conference in Ahmedabad. https://t.co/R0KTIp2sRY
— Narendra Modi (@narendramodi) February 11, 2023 " class="align-text-top noRightClick twitterSection" data="
">Sharing my remarks at the Indian Association of Physiotherapist National Conference in Ahmedabad. https://t.co/R0KTIp2sRY
— Narendra Modi (@narendramodi) February 11, 2023Sharing my remarks at the Indian Association of Physiotherapist National Conference in Ahmedabad. https://t.co/R0KTIp2sRY
— Narendra Modi (@narendramodi) February 11, 2023
ലോക ഫിസിയോ തെറാപ്പിസ്റ്റ് ദിനത്തോടനുബന്ധിച്ച്, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന എല്ലാവരുടെയും ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫിസിയോ തെറാപ്പിയെ ജനകീയമാക്കുന്നതിനും കൂടുതൽ നവീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾ തന്‍റെ സർക്കാർ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ശരിയായ വ്യായാമം, ശരിയായ ഭാവം, ശാരീരികക്ഷമത നിലനിർത്തുന്നതിനുള്ള ശരിയായ ശീലങ്ങൾ എന്നിവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കണം. നേരത്തെ, ഫാമിലി ഡോക്‌ടർമാരുണ്ടായിരുന്നു, അതുപോലെ ഇപ്പോൾ ഫാമിലി ഫിസിയോതെറാപ്പിസ്റ്റുകളും ഉണ്ട്. രാജ്യത്ത് വയോധികരുടെ എണ്ണം വർധിക്കുമ്പോൾ, അവരുടെ ആരോഗ്യ സംരക്ഷണം കൂടുതൽ വെല്ലുവിളി നിറഞ്ഞതായി മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത്, ഫിസിയോ തെറാപ്പിസ്റ്റുകളുമായി ബന്ധപ്പെട്ട അക്കാദമിക് പേപ്പറുകളും അവതരണങ്ങളും ലോകത്തിന് മുഴുവൻ ഉപയോഗപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫിസിയോതെറാപ്പിസ്റ്റുകളുടെ കഴിവുകൾ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാൻ ഇത് സഹായിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഫിസിയോതെറാപ്പി യോഗയുമായി ചേർന്നാൽ ഒരു വ്യക്തിയുടെ കാര്യക്ഷമത വർധിക്കും. ഒരു ഫിസിയോ തെറാപ്പിസ്റ്റിന് യോഗ അറിയാമെങ്കിൽ അദ്ദേഹത്തിന്‍റെ ശക്തി പലമടങ്ങ് വർധിക്കും. ഖേലോ ഇന്ത്യ പ്രസ്ഥാനത്തോടൊപ്പം ഫിറ്റ് ഇന്ത്യ പ്രസ്ഥാനവും ഇന്ത്യയിൽ പുരോഗമിച്ചു. കായിക ക്ഷമതയുടെ കാര്യത്തിൽ ശരിയായ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിസിയോ തെറാപ്പിസ്റ്റുകൾക്ക് അത് ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും ചെയ്യാൻ കഴിയും. യുവാക്കൾക്ക് റീലുകളിലൂടെയും ഇത് ചെയ്യാൻ കഴിയുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.