ETV Bharat / bharat

യുപിഎ ഭരണകാലം നഷ്‌ട ദശാബ്‌ദമെന്ന് പ്രധാനമന്ത്രി ; തന്‍റെ ഭരണകാലം ഇന്ത്യയുടെ ദശാബ്‌ദമെന്നും ലോക്‌സഭയില്‍ മോദി

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചര്‍ച്ചകള്‍ക്ക് മറുപടി പറയുന്നതിനിടയിലാണ് 2004 മുതല്‍ 2014വരെയുള്ള യുപിഎ സര്‍ക്കാറിന്‍റെ ഭരണ കാലയളവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചത്

PM Modi slams UPA reign in Lok Sabha  യുപിഎ ഭരണകാലം  നരേന്ദ്ര മോദി  നരേന്ദ്ര മോദി ലോക്‌സഭ പ്രസംഗം  നരേന്ദ്ര മോദി യുപിഎ സര്‍ക്കാര്‍ വിമര്‍ശനം  പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം 2023  PM Modi criticizes upa in Lok Sabha  Narendra Modi speech in Loksabha
നരേന്ദ്ര മോദി
author img

By

Published : Feb 8, 2023, 10:59 PM IST

Updated : Feb 8, 2023, 11:12 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലം ഇന്ത്യയ്‌ക്ക് 'നഷ്‌ട ദശാബ്‌ദ'മായിരുന്നുവെന്ന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിന്‍ മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയുടെ മറുപടിയില്‍ ലോക്‌സഭയില്‍ പ്രധാനമന്ത്രി ആരോപിച്ചു. തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2014ന് ശേഷമുള്ള കാലം 'ഇന്ത്യയുടെ ദശാബ്‌ദ'മാണ് എന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി പ്രതിപക്ഷം ക്രിയാത്‌മക വിമര്‍ശനം നടത്തിയിട്ടില്ല. സമയം കളയാനും ആളുകളെ തെറ്റിദ്ധരിപ്പിക്കാനുമായുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. തങ്ങള്‍ക്ക് എതിരായാണ് കാര്യങ്ങള്‍ വരുന്നതെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മിഷനേയും സുപ്രീംകോടതിയേയും ആക്രമിക്കുന്നു. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ പ്രതിപക്ഷം റിസര്‍വ് ബാങ്കിനെ പോലും വെറുതെ വിടാറില്ല എന്നും മോദി ആരോപിച്ചു.

"നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമ്പോള്‍ കമ്മിഷനേയും ഇവിഎമ്മിനേയും കുറ്റം പറയുന്നു. വിധികള്‍ നിങ്ങള്‍ക്ക് അനുകൂലമല്ലാതിരിക്കുമ്പോള്‍ സുപ്രീംകോടതിയെ വിമര്‍ശിക്കുന്നു. അഴിമതി കേസുകള്‍ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ ഏജന്‍സികള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ ചൊരിയുന്നു.

ധീരമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ സൈന്യത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. സാമ്പത്തിക പുരോഗതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ ആര്‍ബിഐയെ വിമര്‍ശിക്കുന്നു," പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് കൊണ്ട് മോദി പറഞ്ഞു.

തീവ്രവാദത്തിനോട് മൃദു സമീപനമാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മോദി ആരോപിച്ചു. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതിനുള്ള യുപിഎ സര്‍ക്കാറിന്‍റെ ഭയമാണ് 2008ലെ ഭീകരാക്രമണത്തിലേക്ക് നയിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണം ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. യുപിഎ സര്‍ക്കാറിന്‍റെ ദുര്‍ഭരണത്തിന്‍റെ ഒരു ദൃഷ്‌ടാന്തമാണ് ഈ ഭീകരാക്രമണം.

ജനങ്ങളുടെ വിശ്വാസം തന്‍റെ പരിച: തന്നെ ജനങ്ങള്‍ വിശ്വസിക്കുന്നത് പത്ര തലവാചകങ്ങള്‍ കണ്ടിട്ടോ ടിവി ദൃശ്യങ്ങള്‍ കണ്ടിട്ടോ അല്ല. മറിച്ച് ജനങ്ങള്‍ക്ക് വേണ്ടിയുള്ള അര്‍പ്പണബോധത്തോടെയുള്ള വര്‍ഷങ്ങളായുള്ള തന്‍റെ സേവനം കണ്ടിട്ടാണ്. ജനങ്ങളുടെ ഈ വിശ്വാസമാണ് തന്‍റെ പരിച. ഈ പരിച ഭേദിക്കാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ക്ക് കഴിയില്ല.

കൊവിഡ് കാരണം ലോക രാജ്യങ്ങള്‍ അസ്ഥിരതയെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ ഇന്ത്യയെ പ്രതീക്ഷയോടെ നോക്കി കണ്ടു. എന്നാല്‍ വലിയ മോഹഭംഗം അനുഭവിക്കുന്നവര്‍ രാജ്യത്തിന്‍റെ വളര്‍ച്ച നിരാകരിക്കുകയാണ്. 140 കോടി ഇന്ത്യക്കാരുടെ നേട്ടങ്ങള്‍ കാണുന്നതില്‍ അവര്‍ പരാജയപ്പെട്ടു.

പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ക്കൊപ്പം താന്‍ ഉണ്ടാകുമെന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ആ സാഹചര്യത്തില്‍ എങ്ങനെയാണ് പ്രതിപക്ഷത്തിന്‍റെ തനിക്കെതിരായ അധിക്ഷേപങ്ങളെയും ആരോപണങ്ങളെയും അവര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുക എന്നും പ്രധാനമന്ത്രി ചോദിച്ചു.

രാഷ്‌ട്രപതിയെ പ്രതിപക്ഷം അവഹേളിച്ചു എന്ന് ആരോപണം : രാഷ്‌ട്രപതിയെ പ്രതിപക്ഷം അവഹേളിച്ചു എന്ന ആരോപണവും പ്രധാനമന്ത്രി ഉയര്‍ത്തി. രാഷ്‌ട്രപതിയുടെ പാര്‍ലമെന്‍റിലെ പ്രസംഗം ചില പ്രതിപക്ഷ അംഗങ്ങള്‍ അവഗണിച്ചു. ഒരു മുതിര്‍ന്ന പ്രതിപക്ഷ നേതാവ് രാഷ്‌ട്രപതിയെ അവഹേളിച്ച് കൊണ്ട് സംസാരിച്ചു. ഇത് പട്ടിക വര്‍ഗ വിഭാഗങ്ങളോടുള്ള അവഗണനയാണ്. അവരുടെ ഉള്ളിലുള്ള വിദ്വേഷമാണ് ഇതിലൂടെ പുറത്ത് വന്നത് എന്നും പ്രധാനമന്ത്രി ആരോപിച്ചു.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പരാമര്‍ശിച്ചില്ല: എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ അദാനി ഗ്രൂപ്പിനെതിരായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് പരാമര്‍ശിച്ചതേയില്ല. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ അദാനി അദാനി എന്ന മുദ്രാവാക്യം പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ഭരണപക്ഷ അംഗങ്ങള്‍ അതിനെ പ്രതിരോധിച്ചത് മോദി മോദി എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്.

Last Updated : Feb 8, 2023, 11:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.