ETV Bharat / bharat

ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ രാജ്യം പരിശ്രമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി

റോസ്‌ഗർ മേളയിൽ 75,000 ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലിയുടെ നിയമനക്കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്‌തു.

PM Modi Rozgar Mela  global economic problems caused by pandemic  global economic problems  ആഗോള സാമ്പത്തിക പ്രതിസന്ധി  പ്രധാനമന്ത്രി നരേന്ദ്രമോദി  റോസ്‌ഗർ മേള  നിയമനക്കത്ത് വിതരണം  ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലി
ആഗോള സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ രാജ്യം പരിശ്രമിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്രമോദി
author img

By

Published : Oct 22, 2022, 3:14 PM IST

Updated : Oct 22, 2022, 5:38 PM IST

ന്യൂഡൽഹി: കൊവിഡിന് ശേഷം ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങളുടെ തീവ്രത കുറയ്ക്കുന്നതിന് സർക്കാർ പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 75,000 ഉദ്യോഗാർഥികൾക്ക് സർക്കാർ ജോലിയുടെ നിയമനക്കത്ത് വിതരണം ചെയ്‌തശേഷം റോസ്‌ഗർ മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. യുവതയ്ക്ക് പരമാവധി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി കേന്ദ്രം വിവിധ മേഖലകളിൽ പ്രവർത്തിക്കുകയാണെന്നും മേളയിൽ മോദി പറഞ്ഞു.

കൊവിഡിന് ശേഷം ആഗോള സാഹചര്യം അത്ര നല്ലതല്ലെന്നത് ഒരു വസ്‌തുതയാണ്. വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകൾ തകർന്ന അവസ്ഥയിലാണ്. പല രാജ്യങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്‌മയും അഭിമുഖീകരിക്കുകയാണ്. നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഹാമാരിയുടെ പാർശ്വഫലങ്ങൾ 100 ദിവസം കൊണ്ട് ഇല്ലാതാകില്ലെന്നും മോദി പറഞ്ഞു.

  • Addressing the Rozgar Mela where appointment letters are being handed over to the newly inducted appointees. https://t.co/LFD3jHYNIn

    — Narendra Modi (@narendramodi) October 22, 2022 " class="align-text-top noRightClick twitterSection" data=" ">

ഈ പ്രശ്‌നങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ഇന്ത്യ പുതിയ സംരംഭങ്ങളും സാധ്യതകളും തേടുകയാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാൽ ഇതുവരെ എല്ലാം മികച്ചതായി ചെയ്യാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

75,000 ഉദ്യോഗാർഥികൾക്ക് ഇലക്ട്രോണിക് മാർഗത്തിലൂടെയാണ് മോദി നിയമനക്കത്ത് നൽകിയത്. ഇന്ത്യൻ സർക്കാരിന്‍റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് ഇവർക്ക് നിയമനം നൽകിയത്. ഗ്രൂപ്പ് എ, ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോൺ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തലങ്ങളിലാവും ഇവരുടെ നിയമനം.

കേന്ദ്ര സായുധ സേനാംഗങ്ങൾ, സബ് ഇൻസ്പെക്‌ടർമാർ, കോൺസ്റ്റബിൾമാർ, എൽഡിസികൾ, സ്റ്റെനോഗ്രാഫർമാർ, പിഎമാർ, ഇൻകം ടാക്‌സ് ഇൻസ്പെക്‌ടർമാർ, എംടിഎസ് തുടങ്ങിയ തസ്‌തികകളിലാണ് നിയമനമെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടോ യുപിഎസ്‌സി, എസ്എസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്‍റ് ബോർഡ് തുടങ്ങിയ റിക്രൂട്ടിങ് ഏജൻസികൾ മുഖേനയോ ആണ് നിയമനങ്ങൾ നടത്തിയത്. റിക്രൂട്ട്മെന്‍റ് വേഗത്തിലാക്കുന്നതിന് സെലക്ഷൻ പ്രക്രിയകൾ ലളിതമാക്കുകയും സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുകയും ചെയ്‌തുവെന്ന് സർക്കാർ അറിയിച്ചു. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യാൻ വിവിധ സർക്കാർ വകുപ്പുകളോടും മന്ത്രാലയങ്ങളോടും ജൂണിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

Last Updated : Oct 22, 2022, 5:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.