ന്യൂഡൽഹി: സൈനികരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യ ചരിത്രപരമായ ഒരു ചുവടു വയ്‌പ്പെന്ന് പ്രധാനമന്ത്രി. വൺ റാങ്ക് വൺ പെൻഷൻ (ഒ.ആർ.ഒ.പി) പദ്ധതി ആരംഭിച്ചതുമുതൽ വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്ക് 42,700 കോടി രൂപ കേന്ദ്രം വിതരണം ചെയ്‌തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒ.ആർ.ഒ.പി കണക്കിലെടുത്ത് വാർഷിക ചെലവ് 7,123 കോടി രൂപയാണെന്നും 2014 ജൂലൈ ഒന്ന് മുതൽ മൊത്തം ചെലവ് ഏകദേശം 42,740 കോടി രൂപയായി വർധിച്ചെന്നും മന്ത്രാലയം അറിയിച്ചു. പദ്ധതി പ്രകാരം വിരമിക്കുന്ന സായുധ സേനാംഗങ്ങൾക്ക് തുല്യ സേവനത്തിനും അതേ റാങ്കിന് വിരമിക്കൽ തീയതി പരിഗണിക്കാതെ ഏകീകൃത പെൻഷനും ലഭിക്കും.