ETV Bharat / bharat

PM Modi Reviews Gaganyaan 2040 ഓടെ ഇന്ത്യക്കാരനെ ചന്ദ്രനിലിറക്കാന്‍ കഴിയണം; ശാസ്ത്രജ്ഞർ ശുക്രനെയും ചൊവ്വയെയും ലക്ഷ്യമാക്കണമെന്നും പ്രധാനമന്ത്രി - PM Reviews Gaganyaan

Modi Reviews Gaganyaan Mission : ഇന്ത്യയുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, വീനസ് (ശുക്രൻ) ഓർബിറ്റർ മിഷനും, മാഴ്‌സ് (ചൊവ്വ) ലാൻഡറും ഉൾപ്പെടുന്ന ഗ്രഹാന്തര ദൗത്യങ്ങൾക്കായി പ്രവർത്തിക്കാനും ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്‌തു.

Etv Bharat Gaganyaan Mission  Gaganyan Modi  PM Reviews Gaganyaan Mission Readiness  Gaganyan Updates  Gaganyan Latest News  India First Moon Mission  India n Space Station  നരേന്ദ്ര മോദി ഉന്നതതല യോഗം  ഉന്നതതല യോഗം ഐഎസ്ആർഒ  നരേന്ദ്ര മോദി ഐഎസ്ആർഒ  ഗഗൻയാൻ  ഗഗൻയാൻ ദൗത്യം
PM Reviews Gaganyaan Mission Readiness
author img

By ETV Bharat Kerala Team

Published : Oct 17, 2023, 4:14 PM IST

ന്യൂഡൽഹി: ഇന്ത്യക്കാരെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു (PM Reviews Gaganyaan Mission Readiness). ചൊവ്വാഴ്‌ച നടന്ന യോഗത്തില്‍ ദൗത്യത്തിന്‍റെ പുരോഗതി വിലയിരുത്തുകയും ഇന്ത്യയുടെ ഭാവി ബഹിരാകാശ പര്യവേക്ഷണ പദ്ധതികളെപ്പറ്റി ചർച്ച ചെയുകയും ചെയ്‌തു. ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് (S Somanath) ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

അടുത്തിടെ ചന്ദ്രയാൻ-3 (Chandrayaan 3), ആദിത്യ എൽ1 (Aditya L1) ദൗത്യങ്ങൾ വിജയമായതിന്‍റെ അടിസ്ഥാനത്തിൽ, 2040-ഓടെ ചന്ദ്രനിലേക്ക് ആദ്യ ഇന്ത്യക്കാരനെ അയയ്ക്കു‌ന്നതും 2035 ൽ ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം (Indian Space Station) സ്ഥാപിക്കുന്നതുമുൾപ്പെടെയുള്ള അഭിലഷണീയമായ നേട്ടങ്ങൾ ഇപ്പോഴേ ലക്ഷ്യം വയ്‌ക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു.

ഈ വീക്ഷണങ്ങൾ സാക്ഷാത്കരിക്കാൻ ബഹിരാകാശ വകുപ്പ് (Department of Space) ചാന്ദ്ര പര്യവേക്ഷണത്തിനുള്ള ഒരു മാർഗരേഖ വികസിപ്പിക്കും. ഇതിൽ ചന്ദ്രയാൻ ദൗത്യങ്ങളുടെ ഒരു പരമ്പര, അടുത്ത തലമുറ വിക്ഷേപണ വാഹനങ്ങളുടെ (NGLV) വികസനം, ഒരു പുതിയ ലോഞ്ച് പാഡ് നിർമ്മാണം, മനുഷ്യ കേന്ദ്രീകൃത ലബോറട്ടറികൾ സ്ഥാപിക്കൽ, അനുബന്ധ സാങ്കേതികവിദ്യകൾ എന്നിവ ഉൾക്കൊള്ളുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ കഴിവുകളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി വീനസ് (ശുക്രൻ) ഓർബിറ്റർ മിഷനും, മാഴ്‌സ് (ചൊവ്വ) ലാൻഡറും ഉൾപ്പെടുന്ന ഗ്രഹാന്തര ദൗത്യങ്ങൾക്കായി പ്രവർത്തിക്കാനും ശാസ്ത്രജ്ഞരോട് ആഹ്വാനം ചെയ്‌തു.

യോഗത്തിൽ ബഹിരാകാശ വകുപ്പ് ഗഗൻയാൻ മിഷന്‍റെ സമഗ്രമായ അവലോകനം അവതരിപ്പിച്ചു. ഇതുവരെ വികസിപ്പിച്ചെടുത്ത മനുഷ്യ സഞ്ചാര യോഗ്യമായ ലോഞ്ച് വെഹിക്കിളുകൾ, അതിൻ്റെ വിവിധ സാങ്കേതികവിദ്യകൾ എന്നിവ പ്രധാനമന്ത്രിക്കുമുന്നിൽ വിശദീകരിച്ചു. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്‍റെ (HLVM3) 3 ആളില്ലാ ദൗത്യങ്ങൾ ഉൾപ്പെടെ 20 ഓളം പ്രധാന പരീക്ഷണങ്ങൾ ഇതിനോടകം ആസൂത്രണം ചെയ്‌തിട്ടുണ്ട്. ഈ മാസം നടക്കുന്ന ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യ പരീക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി.

Also Read: Praggnanandhaa Joins Hands With ISRO ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദ ഐഎസ്ആർഒയുമായി ചേർന്ന് പ്രവർത്തിക്കും; പ്രഖ്യാപനവുമായി എസ് സോമനാഥ്

ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യ പരീക്ഷണദൗത്യം: ഗഗൻയാൻ ദൗത്യത്തിന്‍റെ ആദ്യ പരീക്ഷണദൗത്യം ഈ മാസം 21 ന് നടക്കുമെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ദൗത്യത്തിന്‍റെ ഭാഗമായുള്ള ടിവി-ഡി1 ക്ര്യൂ എസ്‌കേപ്പ് സംവിധാനത്തിന്‍റെ ഇൻഫ്ലൈറ്റ് അബോർട്ട് ടെസ്‌റ്റാകും നടക്കുക (Gaganyan First Test Flight- ISRO Scheduled TV-D1 Mission on October 21). അടിയന്തര ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള ഗഗൻയാന്‍റെ പ്രാപ്‌തി പരിശോധിക്കലാണ് ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് (Satish Dhawan Space Centre) സെന്‍ററിൽ ഒക്ടോബര്‍ 21 ന് രാവിലെ 7 മണിക്കും 9 മണിക്കും ഇടയിൽ ദൗത്യം ആരംഭിക്കുമെന്ന് ഐഎസ്ആർഒ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു.

ഗഗൻയാന്‍റെ സുപ്രധാന ഘടകങ്ങളിലൊന്നാണ് ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം (Crew Escape Systems). യാത്ര റദ്ദാക്കേണ്ടി വന്നാൽ, യാത്രികരെ തിരികെയെത്തിക്കാനുള്ള സംവിധാനമാണിത്. ഈ സംവിധാനത്തിന്‍റെ ഭാഗമായ നിർണായക പരീക്ഷണ ദൗത്യമാണ് ടിവി-ഡി1. പ്രത്യേക വിക്ഷേപണ വാഹനത്തിൽ 17 കിലോമീറ്റർ ഉയരത്തിൽ എത്തിക്കുന്ന ടിവി-ഡി1 ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം മൊഡ്യൂൾ തുടർന്ന് ശ്രീഹരിക്കോട്ടയിൽനിന്ന് 10 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഇറക്കും. പിന്നീട് മൊഡ്യൂളിനെ സുരക്ഷിതമായി കരയിലെത്തിക്കും.

Also Read: ISRO Chief Disclosure : നാസയിലെ വിദഗ്‌ധർ ഇന്ത്യയുടെ ബഹിരാകാശ സാങ്കേതികവിദ്യ വാങ്ങാൻ ആഗ്രഹിച്ചു; വെളിപ്പെടുത്തലുമായി ഐഎസ്ആർഒ ചെയർമാൻ

ഗഗൻയാന് മുൻപ് നാല് അബോർട്ട് മിഷനുകളാണ് ഐഎസ്‌ആർഒ നടത്തുക. ആദ്യത്തേതാണ് ടിവി-ഡി1. എമർജൻസി അബോർട്ട് പരീക്ഷിക്കുന്നതിനായാണ് ടിവി-ഡി1 രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡി2, ഡി3, ഡി4 എന്നിങ്ങനെ 3 പരീക്ഷണ ദൗത്യങ്ങൾ കൂടി പിന്നാലെ നടത്തും.

ഒക്ടോബർ ആദ്യവാരം തന്നെ ക്ര്യൂ എസ്‌കേപ്പ് സിസ്‌റ്റം അതിന്‍റെ പരിശോധനകൾ പൂർത്തിയാക്കി വിക്ഷേപണ സമുച്ചയത്തിലേക്ക് എത്തിച്ചിരുന്നു. പാരച്യൂട്ട്, റിക്കവറി എയ്‌ഡ്‌സ് ആക്ച്വേഷൻ സിസ്റ്റങ്ങൾ, പൈറോസ് എന്നിവ മൊഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവിഗേഷൻ, സീക്വൻസിങ്, ടെലിമെട്രി, ഇൻസ്ട്രുമെന്‍റേഷൻ, പവർ എന്നിവ ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ഏവിയോണിക്‌സ് സിസ്റ്റങ്ങൾ ഡ്യുവൽ റിഡൻഡന്‍റ് മോഡ് കോൺഫിഗറേഷനിലുള്ളതാണ്.

Also Read: Gaganyaan First Abort Test Of Crew Escape System : ഗഗൻയാൻ : ആളില്ലാ പര്യവേഷണ പേടകത്തിന്‍റെ പരീക്ഷണ പറക്കലിന് ഒരുങ്ങി ഐഎസ്‌ആർഒ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.