ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). സനാതന ധര്‍മ വിവാദവുമായി ബന്ധപ്പെടുത്തിയാണ് മോദി രൂക്ഷ വിമര്‍ശനം നടത്തിയത്. 'ഇന്ത്യ' സഖ്യത്തെ 'ഘമാണ്ഡിയ' സഖ്യമെന്നും (അഹങ്കാരികളുടെ സഖ്യം) മോദി വിശേഷിപ്പിച്ചു (PM Modi Renamed the INDIA Alliance as Gamandia). മധ്യപ്രദേശിലെ സാഗർ ജില്ലയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെയായുരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.
'ഇന്ത്യ' സഖ്യം സനാതന ധര്‍മത്തെ (Sanathan Dharma) ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും മോദി കുറ്റപ്പെടുത്തി. സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ ആരാലും സാധ്യമല്ല. ഇന്ത്യ സഖ്യത്തിനെതിരെ ഭാരതീയര്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തമിഴ് നാട്ടില്‍ ഡി എം കെ നേതാവ് ഉദയനിധി സ്റ്റാലിന്‍ തുടങ്ങിവച്ച് സനാതന ധര്‍മ വിവാദത്തില്‍ ആദ്യമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തുന്നത്.
"ഘമാണ്ഡിയ സഖ്യം സനാതന ധർമത്തെ തകർക്കാൻ ആഗ്രഹിക്കുന്നു. രാജ്യത്തെയും സമൂഹത്തെയും വിഭജിക്കാൻ ചില ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. അവർ ഒരുമിച്ച് 'ഇന്ത്യ' സഖ്യം രൂപീകരിച്ചിരിക്കുന്നു. ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കാൻ അവർ ഒരു ഹിഡൻ അജണ്ടയും തീരുമാനിച്ചു. സനാതന ധര്‍മ സംസ്കാരത്തെ അവസാനിപ്പിക്കാനുള്ള പ്രമേയവുമായാണ് ഇന്ത്യ സഖ്യം എത്തിയത്. ഇന്ന് അവർ പരസ്യമായി സനാതന ധർമത്തെ ലക്ഷ്യമിടുന്നു. നാളെ അവർ നമുക്ക് നേരെയുള്ള ആക്രമണവും വർധിപ്പിക്കും. രാജ്യമെമ്പാടുമുള്ള എല്ലാ സനാതന ധര്‍മ വിശ്വാസികളും, നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം. അത്തരക്കാരെ നമുക്ക് തടയേണ്ടി വരും" -’’– പ്രധാനമന്ത്രി പറഞ്ഞു.
-
#WATCH | Bina, Madhya Pradesh: Prime Minister Narendra Modi says "The people of this INDIA alliance want to erase that 'Sanatana Dharma' which gave inspiration to Swami Vivekananda and Lokmanya Tilak...This INDIA alliance wants to destroy 'Sanatana Dharma'. Today they have openly… pic.twitter.com/wc0C2hBxtS
— ANI (@ANI) September 14, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | Bina, Madhya Pradesh: Prime Minister Narendra Modi says "The people of this INDIA alliance want to erase that 'Sanatana Dharma' which gave inspiration to Swami Vivekananda and Lokmanya Tilak...This INDIA alliance wants to destroy 'Sanatana Dharma'. Today they have openly… pic.twitter.com/wc0C2hBxtS
— ANI (@ANI) September 14, 2023#WATCH | Bina, Madhya Pradesh: Prime Minister Narendra Modi says "The people of this INDIA alliance want to erase that 'Sanatana Dharma' which gave inspiration to Swami Vivekananda and Lokmanya Tilak...This INDIA alliance wants to destroy 'Sanatana Dharma'. Today they have openly… pic.twitter.com/wc0C2hBxtS
— ANI (@ANI) September 14, 2023
മഹാത്മാ ഗാന്ധിയും സ്വാമി വിവേകാനന്ദനും ഉള്‍പ്പെടെയുള്ളവരെയും സനാതന സംസ്‌കാരത്തെയും തമ്മില്‍ ബന്ധിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗം. ദേവി അഹില്യഭായ് ഹോള്‍ക്കറിന്‍റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയുമാണ് അവര്‍ ഇല്ലാതാക്കുന്നത്. റാണി ലക്ഷ്മി ഭായിയുടെ കരുത്തായിരുന്ന സനാതനത്തെ ഇല്ലാതാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ ശ്രമം. സനാതന ധര്‍മത്തെ ഉര്‍ത്തി പിടിച്ചാണ് റാണി ലക്ഷ്മിഭായ് ബ്രിട്ടീഷുകാരെ വെല്ലുവിളിച്ചതും തന്‍റെ രാജ്യത്തെ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചതെന്നും മോദി പറഞ്ഞു.
മഹാത്മാ ഗാന്ധി സനാതന ധര്‍മത്തെ ജീവിതത്തില്‍ ഏറ്റവും ആവശ്യമുള്ള കാര്യമായാണ് കണക്കാക്കിയത്. ശ്രീരാമനായിരുന്നു അദ്ദേഹത്തിന്‍റെ പ്രചോദനം. ഗാന്ധിയുടെ അവസാന വാക്കുകള്‍ ഹേ റാം എന്നായത് അതുകൊണ്ടാണ്. സ്വാമി വിവേകാനന്ദനും ലോകമാന്യ തിലകും സനാതന ധര്‍മത്തില്‍ പ്രചോദിതരായിരുന്നു. അതിന്‍റെ സംസ്‌കാരമാണ് ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയ പല സ്വാതന്ത്ര്യ സമര സേനാനികളെയും പ്രചോദിപ്പിച്ചിരുന്നത്. അവര്‍ ഭാരതത്തില്‍ ജനിക്കണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് ഇതേ കാരണത്താലാണെന്നും മോദി വ്യക്തമാക്കി.