ന്യൂഡല്‍ഹി: പരമ്പരാഗത ബുദ്ധിസ്റ്റ് സാഹിത്യത്തിന്‍റെയും ശില്‍പങ്ങളുടേയും ലൈബ്രറി തുടങ്ങാന്‍ പദ്ധതി മുന്നോട്ട് വെച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ അത്തരത്തിലൊരു ലൈബ്രറി ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലൈബ്രറിക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും മോദി ഇന്ത്യ- ജപ്പാന്‍ സംവാദ് ഉച്ചകോടിയില്‍ പറഞ്ഞു. ആറാമത് സംവാദ് ഉച്ചകോടിയാണ് ഓണ്‍ലൈനായി നടക്കുന്നത്. 2015 ലാണ് ആദ്യ ഉച്ചകോടി നടന്നത്.
സമകാലിക വെല്ലുവിളികൾക്കെതിരെ ബുദ്ധന്‍റെ സന്ദേശം ആധുനിക ലോകത്തെ എങ്ങനെ നയിക്കുമെന്ന് ഗവേഷണത്തിലൂടെ പരിശോധിക്കണം. ബുദ്ധിസ്റ്റ് സാഹിത്യത്തിന്‍റെയും തത്ത്വചിന്തകളുടേയും ശേഖരം പല രാജ്യങ്ങളിലും പല ഭാഷകളിലുമായി കാണാം. അവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ശേഖരിച്ച് വിവര്‍ത്തനം ചെയ്‌ത് ബുദ്ധമത പണ്ഡിതന്മാര്‍ക്കും സന്യാസികള്‍ക്കും സൗജന്യമായി നല്‍കുമെന്നും മോദി പറഞ്ഞു.