ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച പ്രമീള സിങിന് അഭിനന്ദനവുമായി പ്രധാനമന്ത്രി. കൊവിഡ് ലോക്ക്ഡൗൺ സമയത്ത് നിസ്സഹായരും നിരാലംബരുമായ മൃഗങ്ങളെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്തതിനാണ് പ്രധാനമന്ത്രിയുടെ പ്രശംസ. കത്തിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
തെരുവിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ ഭക്ഷണവും ചികിത്സയും പ്രമീളയും പിതാവ് ശ്യാംവീർ സിങും ഏറ്റെടുക്കുകയായിരുന്നു. "കഴിഞ്ഞ ഒന്നരവർഷത്തിനിടെ കഠിനമായ സാഹചര്യങ്ങളെ നമ്മൾ ധീരതയോടെ നേരിട്ടിട്ടുണ്ട്. ഇത് ഒരു പ്രയാസകരമായ ഘട്ടമാണ് മനുഷ്യർക്ക് മാത്രമല്ല മനുഷ്യരുമായി അടുത്തിടപഴകുന്ന നിരവധി ജീവികൾക്കും. അത്തരമൊരു സാഹചര്യത്തിൽ, നിരാലംബരായ മൃഗങ്ങളുടെ വേദനയെയും ആവശ്യങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ശ്രദ്ധ അഭിനന്ദനീയമാണ്", പ്രധാനമന്ത്രി കുറിച്ചു.
മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ചുകൊണ്ട് മേജർ പ്രമീള സിങ് പ്രധാനമന്ത്രിക്ക് മുന്‍പ് കത്തെഴുതിയിരുന്നു.
Also read: വര്‍ഷകാല സമ്മേളനം തിങ്കളാഴ്‌ച; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് കോണ്‍ഗ്രസ്