ETV Bharat / bharat

PM Modi On Sanatana Dharma Row 'കൃത്യമായ പ്രതികരണം ആവശ്യമാണ്'; ഉദയനിധി സ്‌റ്റാലിന്‍റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി - പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം

Prime Minister Narendra Modi on Udhayanidhi Stalin Sanatana Dharma Statement: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയത് സനാതന ധര്‍മം അനുഷ്‌ഠിക്കുന്നവരുടെ വിവേചനത്തിന്‍റെ ഉദാഹരണമാണെന്ന് ഉദയനിധി സ്‌റ്റാലിന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു

Youth Welfare  Sports Development  കൃത്യമായ പ്രതികരണം ആവശ്യമാണ്  ഉദയനിധി സ്‌റ്റാലിന്‍  ഉദയനിധി  സനാതന ധര്‍മ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി  സനാതന ധര്‍മം  പ്രധാനമന്ത്രി  രാഷ്‌ട്രപതി ദ്രൗപതി മുര്‍മു  രാഷ്‌ട്രപതി  ദ്രൗപതി മുര്‍മു  നരേന്ദ്ര മോദി  തമിഴ്‌നാട്  യുവജന ക്ഷേമ കായിക മന്ത്രി  പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനം  പാര്‍ലമെന്‍റ് മന്ദിരം
PM Modi on Sanatana Dharma Row
author img

By ETV Bharat Kerala Team

Published : Sep 6, 2023, 9:25 PM IST

ന്യൂഡല്‍ഹി: തമിഴ്‌നാട് (Tamilnadu) യുവജന ക്ഷേമ കായിക മന്ത്രി (Minister for Youth Welfare and Sports Development) ഉദയനിധി സ്‌റ്റാലിന്‍റെ (Udhayanidhi Stalin) സനാതന ധര്‍മ്മത്തെ (Sanatana Dharma) കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra modi). ഉദയനിധി സ്‌റ്റാലിന്‍റെ പരാമര്‍ശത്തില്‍ കൃത്യമായ പ്രതികരണം തന്നെ ആവശ്യമാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അതേസമയം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ (President Draupadi Murmu) കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയത് സനാതന ധര്‍മം അനുഷ്‌ഠിക്കുന്നവരുടെ വിവേചനത്തിന്‍റെ ഉദാഹരണമാണെന്ന് ഉദയനിധി സ്‌റ്റാലിന്‍ ആരോപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ (Prime Minister) മറുപടിയെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

പ്രതികരിച്ച് കെജ്‌രിവാളും: ഉദയനിധി സ്‌റ്റാലിന്‍റെ സനാതന ധര്‍മത്തെക്കുറിച്ചുള്ള പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി (Aam Aadmi Party) നേതാവുമായ അരവിന്ദ് കെജ്‌രിവാളും (Arvind Kejriwal) പ്രതികരിച്ചിരുന്നു. ഞാനും സനാതന ധർമത്തിൽപെട്ടയാളാണെന്നും നമ്മൾ മറ്റൊരാളുടെ വിശ്വാസത്തെ ബഹുമാനിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മറ്റുള്ളവരുടെ വിശ്വാസത്തിനെതിരെ സംസാരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Also read: Petition Against MK Stalin And Udhayanidhi 'ജനകോടികളുടെ മതവികാരത്തെ വ്രണപ്പെടുത്തി'; സ്‌റ്റാലിനും ഉദയനിധിക്കുമെതിരെ ഹര്‍ജി

ഉറച്ചുനിന്ന് ഉദയനിധി സ്‌റ്റാലിന്‍: വിഷയത്തില്‍ വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്നുവെങ്കിലും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഉദയനിധി സ്‌റ്റാലിന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സനാതന ധര്‍മത്തെ കുറിച്ച് ഞാന്‍ ഒരു ചടങ്ങില്‍ സംസാരിച്ചുവെന്നും പറഞ്ഞതില്‍ തന്നെ ഞാന്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. അത് ഇനിയും ആവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹിന്ദുക്കളെ മാത്രമല്ല, എല്ലാ മതങ്ങളെയും ഞാന്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നും ജാതി വ്യത്യാസത്തെ അപലപിക്കുകയാണ് ചെയ്‌തതെന്നും ഉദയനിധി സ്‌റ്റാലിന്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. പിന്നാലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തില്‍ നിന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ മാറ്റി നിര്‍ത്തിയതും അദ്ദേഹം ചോദ്യം ചെയ്‌തിരുന്നു.

വിമര്‍ശനം കടുപ്പിച്ച്: ബഹുമാന്യയായ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചില്ലെന്നും അതാണ് സനാതന ധര്‍മം അനുഷ്‌ഠിക്കുന്നവരുടെ വിവേചനത്തിന്‍റെ നിലവിലെ ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ വിഷയത്തില്‍ മാപ്പ് പറയണമെന്ന ബിജെപിയുടെ ആവശ്യത്തെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ ഉദയനിധി സ്റ്റാലിന്‍ കൂട്ടാക്കിയില്ല.

സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ശനിയാഴ്‌ച (02.09.2023) ചെന്നൈയില്‍ നടന്ന എഴുത്തുകാരുടെ സംഗമത്തില്‍ വച്ച് ഉദയനിധി സ്‌റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് വലിയരീതിയില്‍ വിവാദമായത്. സനാതന ധര്‍മം ഡെങ്കിയും മലേറിയയും കൊറോണയും പോലെയാണെന്നും എതിര്‍ക്കുകയല്ല, മറിച്ച് ഇവയെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. പിന്നാലെ ബിജെപി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.

Also read: Amit Shah Against Udhayanidhi Stalin 'ഉദയനിധി സനാതന ധർമത്തെ അവഹേളിച്ചു'; പരാമര്‍ശം വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ ഭാഗമെന്ന് അമിത് ഷാ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.