ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദർശിച്ചു. ഡല്‍ഹിയിലെ ഗുരുദ്വാരയിലെത്തിയത് മുന്‍കൂട്ടി നിശ്ചയിക്കാതെയെന്ന് ഓഫിസ് വൃത്തങ്ങൾ. കര്‍ഷക സമരം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദര്‍ശനം.
അതേസമയം കടുത്ത തീരുമാനവുമായി കർഷക സമരം പുരോഗമിക്കുന്നത് കേന്ദ്രത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. സമരം 25-ാം ദിവസത്തിലേക്ക് കടന്നു. സർക്കാർ മുന്നോട്ട് വെക്കുന്ന അനുനയ നീക്കങ്ങളോട് കർഷകർ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ അഭ്യർഥിച്ചിരുന്നു.