ന്യൂഡൽഹി: സൈനികരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മധുരം പങ്കുവച്ചതിലൂടെ സംസ്‌കാരവും സന്തോഷവുമാണ് പങ്കുവച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രമോദി സൈനികരുമായി മധുരം പങ്കിടുന്ന ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ പ്രതികരണം.
-
Beautiful pictures from Nowshera!
— Amit Shah (@AmitShah) November 4, 2021 " class="align-text-top noRightClick twitterSection" data="
PM @narendramodi Ji is not only sharing sweets but also sharing the culture, tradition and happiness with our brave soldiers. pic.twitter.com/mpe9fIIvzN
">Beautiful pictures from Nowshera!
— Amit Shah (@AmitShah) November 4, 2021
PM @narendramodi Ji is not only sharing sweets but also sharing the culture, tradition and happiness with our brave soldiers. pic.twitter.com/mpe9fIIvzNBeautiful pictures from Nowshera!
— Amit Shah (@AmitShah) November 4, 2021
PM @narendramodi Ji is not only sharing sweets but also sharing the culture, tradition and happiness with our brave soldiers. pic.twitter.com/mpe9fIIvzN
നൗഷേരയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ! നരേന്ദ്രമോദി മധുരം മാത്രമല്ല പങ്കുവക്കുന്നത് മറിച്ച് ധീരരായ സൈനികർക്കൊപ്പം സംസ്‌കാരം, പാരമ്പര്യം, സന്തോഷം എന്നിവ കൂടിയാണ്. അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
തുടർച്ചയായി കഴിഞ്ഞ വർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദീപാവലി സൈനികർക്കൊപ്പമാണ് ആഘോഷിക്കുന്നത്. സൈനിക വേഷത്തിലായിരുന്നു അദ്ദേഹം സൈനികരുമായി മധുരം പങ്കുവച്ചത്.
രാജ്യത്തെ സേവിക്കുന്നതിനിടെ ജീവൻ നഷ്‌ടമായ സൈനികർക്ക് പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു. സൈനികർ രാജ്യത്തിന്‍റെ സുരക്ഷ കവചമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി സർജിക്കൽ സ്‌ട്രൈക്കിലെ സൈനികരുടെ പങ്കാളിത്തത്തെ അഭിനന്ദിച്ചു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ ജയ്‌സാൽമറിൽ വച്ചാണ് ദീപാവലി ആഘോഷിച്ചത്.
ALSO READ: ശബരിമലയും പരിസര പ്രദേശങ്ങളും പ്രത്യേക സുരക്ഷ മേഖലയായി തുടരും