ETV Bharat / bharat

ഉത്തരാഖണ്ഡ് തലപ്പാവും, മണിപ്പൂർ കുർത്തയും; റിപ്പബ്ലിക് ദിനത്തിൽ ചർച്ചയായി മോദിയുടെ വേഷം - ഉത്തരാഖണ്ഡിന്‍റെ തലപ്പാവ് ധരിച്ച് മോദി

ഉത്തരാഖണ്ഡ്, മണിപ്പൂർ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള തന്ത്രമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്

PM Modi wears Uttarakhandi cap with Brahma Kamal on Republic Day  Uttarakhandi cap with Brahma Kamal  Brahma Kamal national flower of Uttarakhand  73rd Republic Day of India  pm modi ditches traditional turban for brahmakamal cap  റിപ്പബ്ലിക് ദിനത്തിൽ പുത്തൻ വേഷവുമായി മോദി  ഉത്തരാഖണ്ഡിന്‍റെ തലപ്പാവ് ധരിച്ച് മോദി  മണിപ്പൂർ സ്റ്റൈൽ കുർത്തയുമായി മോദി
ഉത്തരാഖണ്ഡിന്‍റെ തലപ്പാവും, മണിപ്പൂർ സ്റ്റൈൽ കുർത്തയും; റിപ്പബ്ലിക് ദിനത്തിൽ പുത്തൻ വേഷവുമായി മോദി
author img

By

Published : Jan 27, 2022, 7:38 AM IST

Updated : Jan 27, 2022, 8:57 AM IST

ന്യൂഡൽഹി: 73-ാം റിപ്പബ്ലിക് ദിനത്തിന്‍റെ ആഘോഷ പരിപാടികളിൽ പുതിയ വേഷവുമായി പ്രാധാനമന്ത്രി നരേന്ദ്ര മോദി. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി വർണാഭമായ തലപ്പാവിനും കുർത്തക്കും പകരം ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് അദ്ദേഹം ധരിച്ചത്.

ഉത്തരാഖണ്ഡിന്‍റെ ഔദ്യോഗിക പുഷ്‌പമായ ബ്രഹ്‌മകമലം ആലേഖനം ചെയ്‌ത തെപ്പിയും മണിപ്പൂർ സ്റ്റൈൽ കുർത്തയുമാണ് മോദി ഇന്നലെ ധരിച്ചിരുന്നത്. കുർത്തയിൽ ജാക്കറ്റിനെക്കൂടാതെ മണിപ്പൂരി സ്റ്റൈൽ ഷാളും മോദി ധരിച്ചിരുന്നു.

ALSO READ: മോഷണം നടന്നയുടൻ പരാതി നൽകാം; ഇ-എഫ്ഐആർ ആപ്പുമായി പൊലീസ്

അതേസമയം ഉത്തരാഖണ്ഡ് തൊപ്പി ധരിച്ച് സംസ്ഥാനത്തിന്‍റെ സംസ്കാരത്തെ ലോകത്തിന് മുന്നിൽ പ്രതിനിധീകരിച്ചതിന് പ്രധാനമന്ത്രിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നന്ദി അറിയിച്ചു. എന്നാൽ ഉത്തരാഖണ്ഡ്, മണിപ്പൂർ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള തന്ത്രമാണ് ഈ വസ്ത്രമാറ്റം എന്നും അഭിപ്രായം ഉയരുന്നുണ്ട്.

Last Updated : Jan 27, 2022, 8:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.