ETV Bharat / bharat

വികസിത ഇന്ത്യ പടുത്തുയര്‍ത്തുന്നതിനുള്ള ശക്തമായ അടിത്തറയാണ് 2023 കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി - പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റ് 2023

എല്ലാ വിഭാഗം ജനങ്ങളുടെയും അഭിലാഷ സാക്ഷാത്കാരത്തിന് അനുഗുണമായാണ് ബജറ്റിലെ പദ്ധതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു

PM Modi on Union Budget 2023  PM Modi lauds Union Budget 2023  2023 കേന്ദ്ര ബജറ്റെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി  വികസിത ഇന്ത്യ  Budget 2023 Live  budget session 2023  union budget of india  പ്രധാനമന്ത്രി നരേന്ദ്ര മോദി ബജറ്റ് 2023  2023 ബജറ്റിനെ കുറിച്ചുള്ള പ്രതികരണം
നരേന്ദ്ര മോദി
author img

By

Published : Feb 1, 2023, 3:37 PM IST

ന്യൂഡല്‍ഹി: വികസിത ഇന്ത്യ നിര്‍മിക്കുന്നതിനായുള്ള ഒരു ശക്തമായ അടിത്തറയാണ് അമൃത്കാലിലെ ആദ്യ കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. താഴ്‌ന്ന വരുമാനക്കാരുടെയും, മധ്യവര്‍ഗത്തിന്‍റെയും, കര്‍ഷകരുടെയും സ്വപ്‌ന സാക്ഷാത്കാരത്തിന് അനുഗുണമാണ് ബജറ്റ്. 2023ലെ ബജറ്റവതരണത്തിന് ശേഷമുള്ള അഭിസംബോധനയിലാണ് പ്രധാനമന്ത്രി ബജറ്റിനെ പ്രശംസിച്ചത്.

സുസ്ഥിര ഭാവി ലക്ഷ്യം വയ്‌ക്കുന്നതാണ് ബജറ്റ്. ഹരിത വികസനത്തിന് ബജറ്റ് പ്രോത്സാഹനം നല്‍കുന്നു. പുതിയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ബജറ്റ് ഊന്നല്‍ നല്‍കുന്നു.

രാജ്യത്ത് ക്രിയാത്‌മക മാറ്റം കൊണ്ടുവരാന്‍ ബജറ്റ് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു. അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌ വ്യവസ്ഥയാകാനും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌ വ്യവസ്ഥയാകാനുമുള്ള നമ്മുടെ ലക്ഷ്യം സാക്ഷാത്‌കരിക്കാന്‍ ബജറ്റിലെ പദ്ധതികള്‍ സഹായിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.