റോം: സാമ്പത്തിക പരിഷ്‌കരണങ്ങളിലും വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണത്തിലും ഇന്ത്യയെ തങ്ങളുടെ പങ്കാളിയാക്കാൻ പ്രധാനമന്ത്രി ജി20 രാജ്യങ്ങളെ ക്ഷണിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു. വിദേശകാര്യ മന്ത്രാലയം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“സാമ്പത്തിക പരിഷ്‌കരണങ്ങളിലും വിതരണ ശൃംഖലയുടെ വൈവിധ്യവൽക്കരണത്തിലും ഇന്ത്യയെ തങ്ങളുടെ പങ്കാളിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 രാജ്യങ്ങളെ ക്ഷണിച്ചു.
കൊവിഡിന്‍റെ വെല്ലുവിളികൾക്കിടയിലും, വിശ്വസനീയമായ വിതരണ ശൃംഖലകളുടെ പശ്ചാത്തലത്തിൽ ഇന്ത്യ ഒരു വിശ്വസ്ത പങ്കാളിയായി തുടർന്നു എന്ന വസ്തുതയും അദ്ദേഹം വെളിപ്പെടുത്തി“ ഹർഷ് വർധൻ ശ്രിംഗ്ല പറഞ്ഞു.
അതേസമയം പ്രധാമനന്ത്രി ശനിയാഴ്‌ച ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. വത്തിക്കാനില്‍ നടന്ന കൂടിക്കാഴ്ചക്കിടെയാണ് മോദിയുടെ ക്ഷണം. അരമണിക്കൂറാണ് ഇരുവരിയേടും ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നേക്കാള്‍ മണിക്കൂറോളം സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.