പല്ലി (ജമ്മു കശ്‌മീര്‍): ജമ്മു കശ്‌മീരില്‍ ബനിഹാള്‍-കാസിഗുണ്ട് തുരങ്കപാത ഉള്‍പ്പെടെ 20,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്‌ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. 2019ല്‍ ജമ്മു കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി ജമ്മു കശ്‌മീര്‍ സന്ദർശിക്കുന്നത്. ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്‍റെ ഭാഗമായുള്ള ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി കശ്‌മീരിലെത്തിയത്.
-
Panchayati Raj institutions strengthen the spirit of democracy. Addressing Gram Sabhas across the country from Jammu & Kashmir. https://t.co/dMWlbBU92x
— Narendra Modi (@narendramodi) April 24, 2022 " class="align-text-top noRightClick twitterSection" data="
">Panchayati Raj institutions strengthen the spirit of democracy. Addressing Gram Sabhas across the country from Jammu & Kashmir. https://t.co/dMWlbBU92x
— Narendra Modi (@narendramodi) April 24, 2022Panchayati Raj institutions strengthen the spirit of democracy. Addressing Gram Sabhas across the country from Jammu & Kashmir. https://t.co/dMWlbBU92x
— Narendra Modi (@narendramodi) April 24, 2022
20,000 കോടി രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഇന്ന് നടന്നു. ഇത് ജമ്മു കശ്‌മീരിന്‍റെ വികസനത്തിന് പുതിയ ഉണർവ് നൽകും', പല്ലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് കൊണ്ട് മോദി പറഞ്ഞു. മേഖലയുടെ വികസനം ത്വരിതപ്പെടുത്താനുള്ള സുപ്രധാന ദിനമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
'ജമ്മു കശ്‌മീരില്‍ കഴിഞ്ഞ 7 പതിറ്റാണ്ടിനിടെ 17,000 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ 2 വർഷത്തിനിടെ 38,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമാണ് ലഭിച്ചത്,' മോദി പറഞ്ഞു. ജമ്മു കശ്‌മീരിലെ ജനങ്ങളെ ശാക്തീകരിക്കുന്ന കേന്ദ്ര നിയമങ്ങളാണ് എന്‍ഡിഎ സർക്കാർ നടപ്പാക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.
3,100 രൂപ ചിലവില്‍ നിര്‍മിച്ച ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലെ ബനിഹാള്‍-കാസിഗുണ്ട് തുരങ്കപാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാളിനും കാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്ററായും യാത്രാസമയം ഒന്നര മണിക്കൂറായും കുറയ്‌ക്കും. ഇരട്ട തുരങ്കപാത നിലവില്‍ വരുന്നതോടെ ജമ്മുവും കശ്‌മീരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടാതിരിക്കും.
7,500 കോടി രൂപ ചിലവിൽ നിർമിക്കുന്ന ഡൽഹി-അമൃത്‌സർ-കത്ര എക്‌സ്‌പ്രസ് വേയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. രാജ്യത്തെ എല്ലാ ജില്ലകളിലും ജലാശയങ്ങൾ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിട്ടുള്ള 'അമൃത് സർവോർ' സംരംഭം, രണ്ട് ജലവൈദ്യുത പദ്ധതികൾ തുടങ്ങിയവയ്ക്കും മോദി തുടക്കം കുറിച്ചു. ജമ്മു കശ്‌മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും നിലവാരമുള്ള മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും മോദി നിര്‍വഹിച്ചു.
Also read: പ്രധാനമന്ത്രി സന്ദർശിക്കുന്ന ജമ്മുവിലെ ഗ്രാമത്തിനടുത്ത് സ്‌ഫോടനം