ETV Bharat / bharat

Kashi Vishwanath Dham: ഇന്ത്യൻ സംസ്‌കാരത്തിന്‍റെയും പുരാതന ചരിത്രത്തിന്‍റെയും സാക്ഷ്യപത്രം: കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്‌ത് നരേന്ദ്ര മോദി - ഉദ്ഘാടനം നിർവഹിച്ച്‌ പ്രധാനമന്ത്രി

Kashi Vishwanath Dham: Testament To India's Culture: PM Modi: 339 കോടി രൂപയുടെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

Kashi Vishwanath Dham is testament to India's culture  ancient history: PM Modi  pm modi inagurated kashi viswanadha dham  കാശി വിശ്വനാഥ് ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെ സാക്ഷ്യപത്രം :മോദി  ഉദ്ഘാടനം നിർവഹിച്ച്‌ പ്രധാനമന്ത്രി  കാശി വിശ്വനാഥ് ഇടനാഴി
Kashi Vishwanath Dham: കാശി വിശ്വനാഥ് ഇടനാഴി ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെയും പുരാതന ചരിത്രത്തിന്‍റെയും സാക്ഷ്യപത്രം: നരേന്ദ്ര മോദി
author img

By

Published : Dec 13, 2021, 3:27 PM IST

വാരാണസി: Kashi Vishwanath Dham: ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെയും പുരാതന ചരിത്രത്തിന്‍റെയും സാക്ഷ്യപത്രമാണ് കാശി വിശ്വനാഥ് ഇടനാഴിയെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്ഷേത്രം സന്ദർശിക്കുന്നത് വിശ്വാസത്തിന്‍റെയും ഭൂതകാലത്തിന്‍റെ മഹത്വത്തിന്‍റെയും അനുഭവം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 339 കോടി രൂപയുടെ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

"ഇന്ത്യയുടെ സംസ്‌കാരത്തിന്‍റെയും പൗരാണിക ചരിത്രത്തിന്‍റെയും തെളിവാണ് വിശ്വനാഥ് ഇടനാഴി. നമ്മുടെ പുരാതന മൂല്യങ്ങൾ എങ്ങനെ നമ്മുടെ ഭാവിയിലേക്ക് നമ്മെ നയിക്കുന്നു എന്നതിന്‍റെ തെളിവാണിത്. നിങ്ങൾ ഇവിടെ വരുമ്പോൾ, നിങ്ങൾ വിശ്വാസം മാത്രമല്ല കാണുന്നത്. നിങ്ങളുടെ ഭൂതകാലത്തിന്‍റെ മഹത്വവും ഇവിടെ അനുഭവപ്പെടും. പ്രാചീനവും ആധുനികതയും ഒരുമിച്ചു ജീവിക്കുന്നതെങ്ങനെയെന്ന് നിങ്ങൾ കാണും. വിശ്വനാഥ ഇടനാഴിയുടെ ഈ പുതിയ സമുച്ചയം നമ്മുടെ ഇന്ത്യയുടെ സനാതന സംസ്‌കാരത്തിന്‍റെ പ്രതീകമാണ്" പ്രധാനമന്ത്രി മോദി പറഞ്ഞു.

  • #WATCH | PM Narendra Modi offers prayers, takes a holy dip in Ganga river in Varanasi

    The PM is scheduled to visit Kashi Vishwanath Temple and inaugurate the Kashi Vishwanath Corridor project later today

    (Video: DD) pic.twitter.com/esu5Y6EFEg

    — ANI UP (@ANINewsUP) December 13, 2021 " class="align-text-top noRightClick twitterSection" data=" ">

ബാബ വിശ്വനാഥ് എല്ലാവരുടെയും സ്വന്തമാണ്. മാ ഗംഗ എല്ലാവരുടേതുമാണ്. കാശി വിശ്വനാഥ ഇടനാഴി പൂർത്തിയാകുന്നതോടെ ദിവ്യാംഗങ്ങൾ ഉൾപ്പെടെ എല്ലാവർക്കും എളുപ്പത്തിൽ ക്ഷേത്രത്തിലെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

  • #WATCH The new India is proud of its culture and also has confidence on its ability...there is 'Virasat' and 'Vikas' in the new India, says PM Modi at Varanasi pic.twitter.com/xMJ8yehQiK

നേരത്തെ, മൂവായിരം ചതുരശ്ര അടി മാത്രമുണ്ടായിരുന്ന ഇവിടത്തെ ക്ഷേത്ര വിസ്‌തീർണം ഇപ്പോൾ ഏകദേശം 5 ലക്ഷം ചതുരശ്ര അടിയായി മാറിയിരിക്കുന്നു. ഇപ്പോൾ 50,000 മുതൽ 75,000 വരെ ഭക്തർക്ക് ക്ഷേത്രത്തിലും ക്ഷേത്ര പരിസരത്തും വരാം. പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്‌ മുന്‍പ്‌, തന്‍റെ ലോക്‌സഭാ മണ്ഡലത്തിൽ പദ്ധതിയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെ പ്രധാനമന്ത്രി പുഷ്‌പങ്ങൾ നൽകി അഭിവാദ്യം ചെയ്‌തു.

പ്രധാനമന്ത്രി മോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുകയും ക്ഷേത്ര വളപ്പിൽ രുദ്രാക്ഷ വൃക്ഷം നട്ടുപിടിപ്പിക്കുകയും ചെയ്‌തു.

ALSO READ: വഞ്ചിക്കപ്പെടുകയാണെന്ന ഹിന്ദു സമൂഹത്തിന്‍റെ തോന്നലിന്‍റെ ഫലമാണ് ബാബറി മസ്‌ജിദ് തകർക്കലെന്ന് ആര്‍എസ്‌എസ് നേതാവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.