ETV Bharat / bharat

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത : കെജ്‌രിവാളിന്‍റെ പുനഃപരിശോധനാ ഹർജി തള്ളി ഗുജറാത്ത് ഹൈക്കോടതി

നരേന്ദ്ര മോദിയുടെ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ നിർദേശം റദ്ദാക്കിയ ഉത്തരവിനെതിരെയുള്ള കെജ്‌രിവാളിന്‍റെ പുനഃപരിശോധനാ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി

pm-modi-degree-issue
pm-modi-degree-issue
author img

By ETV Bharat Kerala Team

Published : Nov 9, 2023, 10:59 PM IST

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ നിർദേശം റദ്ദാക്കിയ ഉത്തരവിനെതിരെ നൽകിയ കെജ്‌രിവാളിന്‍റെ പുനഃപരിശോധനാ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനായി ഗുജറാത്ത് സര്‍വകലാശാലയ്ക്ക് ലഭിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ (സി. ഐ. സി) നിര്‍ദ്ദേശം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നായിരുന്നു ഹർജി. ചൊവ്വാഴ്‌ചയാണ് ഗുജറാത്ത് ഹൈക്കോടതി ഹർജി തള്ളിയത്.

മാർച്ചിൽ കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ഉത്തരവിനെതിരെയുള്ള ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ ഹൈക്കോടതി ജസ്റ്റിസ് ബിരേൻ വൈഷ്‌ണവ് അധ്യക്ഷനായ ബെഞ്ച് അനുവദിച്ചിരുന്നു. കൂടാതെ ഹൈക്കോടതി ആം ആദ്‌മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴയും ചുമത്തിയിരുന്നു.

ഗുജറാത്ത് സർവകലാശാലയുടെ വെബ്‌സൈറ്റിൽ നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദത്തെക്കുറിച്ചുള്ള ഒരു വിവരവും ലഭ്യമല്ലെന്നതാണ് അരവിന്ദ് കെജ്‌രിവാൾ തന്‍റെ പുനഃപരിശോധനാ ഹർജിയിൽ ഉന്നയിച്ച പ്രധാന കാര്യങ്ങളിലൊന്ന്. ഇത് മോദിയുടെ ബിരുദം ഓൺലൈനിൽ ലഭ്യമാണെന്ന ഗുജറാത്ത് സർവകലാശാലയുടെ അവകാശവാദത്തിന് വിരുദ്ധമാണ്.

2016 ഏപ്രിലിൽ അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉദ്യോഗസ്ഥനായിരുന്ന എം ശ്രീധർ ആചാര്യലു, മോദിക്ക് ലഭിച്ച ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് നൽകാൻ ഡൽഹി സർവകലാശാലയ്ക്കും ഗുജറാത്ത് സർവകലാശാലയ്ക്കും നിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ മൂന്ന് മാസത്തിന് ശേഷം ഈ ഉത്തരവിനെതിരെ സർവകലാശാല ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

സർവകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, പ്രധാനമന്ത്രിയുടെ ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും അവകാശപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങളൊന്നും വെബ്‌സൈറ്റിൽ ലഭ്യമല്ലെന്നാണ് അരവിന്ദ് കെജ്‌രിവാൾ തന്‍റെ പുനഃപരിശോധനാ ഹർജിയിൽ ഉന്നയിച്ചത്.

വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരം അനുവദിച്ച ഇളവുകൾ സംബന്ധിച്ച് സുപ്രീം കോടതിയുടെയും മറ്റ് ഹൈക്കോടതികളുടെയും ചില മുൻ വിധികൾ ഉദ്ധരിച്ച്, ഒരാളുടെ സ്വകാര്യ വിവരങ്ങൾ അന്വേഷിക്കാൻ കഴിയില്ലെന്നും മേത്ത പറഞ്ഞിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.